Monday, 12 November 2012

ചൊവ്വ: മഞ്ഞുകാല സ്വപ്നം

ശൈത്യം എന്റെ ചില്ല് ജനാലകളില്‍ 
കൂട് കൂട്ടുമ്പോള്‍ ....
സ്മൃതി യുടെ കളിത്തോണി 
മെല്ലെ ഒഴുകി  നീങ്ങിടുന്നു ...
മാഞ്ഞു പോയൊരു ശരത്കാലപൂക്കളില്‍ 
കൊഴിയാന്‍ മറന്നൊരു  അനുരാഗത്തിന്‍ 
മൃദു കണം ....
മൃതിയടഞ്ഞ കനവുകളെ ഉണര്‍ത്തുന്ന 
പുനരുജ്ജീവനം...
അതിലെന്‍ ഞരമ്പുകളില്‍ 
പിന്നെയുമൊരു മഴയുടെ പിണക്കവും..
വഴി മറന്നു കടന്നു പോകുന്ന ഋതുക്കള്‍
എന്‍ ജാലകപടിയില്‍  നില്ക്കാന്‍ മറന്നു ...
ഇനിയീ ശൈത്യത്തില്‍  നിന്നോര്മകളില്‍ എന്നെയും 
പുതഞ്ഞു മൂടാതെ ഇരിക്കട്ടെ...

Thursday, 8 November 2012

വെള്ളിയാഴ്ച്ചക്കനവുകള്‍ : പുറം...മറുപുറം..


                                            

                                                                 നനുത്ത മഞ്ഞിന്‍ പടലം പുറത്തു നിന്ന്  കൂടാരത്തെ വന്നു മൂടി ...വെളുത്ത ഡ്രെസ്സില്‍  അവള്‍ വളരെ മനോഹരി ആയിരിക്കുന്നു . ടെന്റിന് പുറത്തു മഞ്ഞു വട്ടമിട്ടു പുതയുന്നു.. സൂര്യന്‍ ഉദിച്ചു വരുന്നു... ചെറിയ പുല്‍നാമ്പിലും മഞ്ഞിന്‍ കണം തുളുമ്പി നില്‍ക്കുന്നു..
അതിലൊരു ചെറു പുല്‍നാമ്പ് പറിച്ചു അവളുടെ  കവിളിലുടെ  മൃദുവായി ഓടിച്ചു . ഒരു ചെറു ചിരി അവളുടെ മുഖത്ത് വിരിയുന്നത് കാണാം..
ദൈവമേ ഇവളെത്ര  സുന്ദരി ആയിരിക്കുന്നു.അവളുടെ കവിളില്‍  ഞാന്‍ ചുംബിച്ചു..ടെന്ടിനകത്തേക്ക്  നുഴഞ്ഞു കയറിയ ചെറു കാറ്റില്‍ അവളുടെ മുടിയിഴകള്‍ പതുക്കെ പാറുന്നു..എന്റെ കൈകള്‍ കൊണ്ട് ഞാന്‍ അവളെ പതുക്കെ പുല്‍കി ....
ഈയൊരു പ്രഭാതം ഒരിക്കലും  അവസാനിക്കാതിരുന്നെങ്കില്‍...........".............777....... ....


"മുത്തുച്ചിപ്പി പോലൊരു...."   വിദൂരതയില്‍  നിന്നും പാട്ടും  കേള്‍ക്കുന്നു...
"ഡാ തെണ്ടി  ആ ഫോണ്‍ ഒന്നെടുക്കുന്നുണ്ടോ... മനുഷ്യന്റെ ഉറക്കം കളയാനായിട്ട്..F@#@$#"
  ഈശ്വരാ.. അതൊരു സ്വപ്നമായിരുന്നോ...അവളെവിടെ...മഞ്ഞെവിടെ..കൂടാരം എവിടെ ...എല്ലാം സ്വപ്നമായിരുന്നോ?...
നല്ലൊരു സ്വപ്നം കളയാനായിട്ട്  ആരാണീ വെളുപ്പാന്‍ കാലത്ത് വിളിക്കുന്നത്?
shikha calling...മൊബൈല്‍ സ്ക്രീനില്‍ അവളുടെ മുഖം തെളിഞ്ഞു..സ്വപ്നത്തില്‍ കണ്ടത് പോലെ തന്നെ..അവള്‍ ഇപ്പോഴും സുന്ദരി ആണ് ... ഇന്നൊരു നല്ല ദിവസമാണെന്ന് തോന്നുന്നല്ലോ .....
"എന്താണ് മാഷെ...?"
"ഡാ ...ഞാനിന്നവനെ സ്വപ്നം കണ്ടു....:D"
"ആരെ.. :O?"
"അവനെ ... അല്ലാതാരെ ...ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം അവനെ വീണ്ടും കണ്ടു... ഒരുപാട് മഞ്ഞുള്ള ഒരു സ്ഥലം .. ആ മഞ്ഞിനകത്ത് നിന്ന് 
പതുക്കെ അവന്‍ കടന്നു വന്നു ... ചെറിയ വെളിച്ചം... നല്ല തെളിഞ്ഞ പ്രകാശം... അവന്‍ എന്നെ നോക്കി ചിരിച്ചു..അവന്‍ എന്നെ കണ്ടു ഞാനും അവനെ കണ്ടു ..
മഞ്ഞു പതുക്കെ മാറിയപ്പോള്‍ ചുറ്റും ഒരുപാടു പൂക്കള്‍ ... നല്ല മഞ്ഞ പൂക്കള്‍ ... ചെറിയ കാറ്റ് ... ആ കാറ്റില്‍ അവന്റെ മുടിയിഴകള്‍ പാറുന്നു....
സൂര്യന്‍ ഉദിച്ചു വരുന്നതെ ഉള്ളു.. ഞങ്ങള്‍ ഏതോ ഒരു കുന്നിന്‍ ചെരുവിലാണ്‌....."".." :$     "

"അവന്‍ എന്താ നിന്നോട്  പറഞ്ഞത്?"
"ഇടയ്ക്കു കയറാതെടാ  തെണ്ടി.... :@ അവന്‍ ഒന്നും പറഞ്ഞില്ല .
അവന്‍ പതുക്കെ എന്നെ  പുറകില്‍   നിന്ന് വട്ടം പിടിച്ചു .... ഞാന്‍ അവന്റെ നെഞ്ചോടു ചേര്‍ന്ന് നിന്നു ...ഞങ്ങള്‍ ഒരുമിച്ചു ഒരു പുതിയ പ്രഭാതം വിരിയുന്നത് കണ്ടു...it was so beautiful...ഈ ഒരു നിമിഷം ഒരിക്കലും അവസാനിക്കല്ലേ എന്ന് ഞാന്‍ അപ്പോള്‍ ആഗ്രഹിച്ചു ,പ്രാര്‍ത്ഥിച്ചു ...:) :D :P :$"

"എന്നിട്ട് ?"
"എന്നിട്ടെന്താ...അപ്പോഴേക്കും ഞാന്‍ കണ്ണ് തുറന്നു .."
"ശ്ശെ ..കളഞ്ഞു ....എന്തായാലും  u r a lucky gal... :) .ഇഷ്ടപെട്ടവര്‍ സ്വപ്നത്തില്‍ വരിക ഒരു ഭാഗ്യമല്ലേ ..."
"mmm....but i am sooooo haapppeeee now.... നിനക്കെന്താ പര്വാടീസ് ...?
"വെളുപ്പാന്‍ കാലത്ത്വിളിച്ചുനര്ത്തിയിട്റ്റ് എനിക്കെന്താ പര്വാടീസ് എന്നോ? ഭയങ്കര ക്ഷീണം...ഒരു സ്വപ്നത്തില്‍ ആയിരുന്നു.. ഇത്തവണ  ഏതോ ഒരു യുദ്ധ ഭൂമിയില്‍ ആയിരുന്നു ഞാന്‍ ... ഭയങ്കര  ബോംബു സ്ഫോടനവും വെടിയൊച്ചയും ഒക്കെ ആയിരുന്നു ..."
"ഹാ'..ഹാ .ഹാ .. നിനക്കെന്നും സ്വപ്നം കാണല്‍ ആണല്ലോ... നല്ല സ്വപ്നംഒന്നും കണ്ടുടെ ..."
"ഹാ..ഹാ ...ഹാ "
"അപ്പോള്‍ എല്ലാം പറഞ്ഞപോലെ ... will get u latr.. ഞാന്‍ പോകാന്‍ റെഡി ആകട്ടെ ..."
"lokies dear....അതേയ് ... ഈ സ്വപ്നത്തിന്റെ ബാക്കി കാണുകയാണേല്‍ എന്നോട് കൂടി പറയണേ... :P"
"ഹാ..ഹാ..പറയാം...അപ്പോള്‍ എല്ലാം പറഞ്ഞ പോലെ ..."
"bibi..dear"
ഞാന്‍ പതുക്കെ എഴുന്നേറ്റു വാതില്‍ തുറന്നു... ഭയങ്കര മൂടല്‍ മഞ്ഞു ....പക്ഷെ ബാന്‍ഗ്ലൂര്‍  ഇത്തവണ അത്ര തണുപ്പില്ല.. നല്ല മഞ്ഞുണ്ട്..
ആരെങ്കിലും ആ മഞ്ഞിനുള്ളില്‍ നിന്ന് വരുന്നുണ്ടോ...ഞാന്‍  നോക്കി ?

( കോപ്പ് ഉണ്ട് ...puke) 

Thursday, 11 October 2012

ക്ഷണികമൊരു ലഹരി


നിനച്ചു നിന്നെ ഞാന്‍ 
എന്നോര്മകളില്‍ നിന്നും 
പുകച്ചുരുളുകളായി വാനില്‍ പടര്‍ത്തി..
ഉയര്‍ന്ന മേഘ തൂണുകളില്‍ 
പടര്‍ന്നു ഞാന്‍ കാറ്റിനിരമ്പം
കേട്ട് മേലെ പറന്നുയരവേ..
കഞ്ചാവിന്റെ  ഗന്ധമൊരു 
പനീരായി എന്നില്‍ നിറയുന്നു..
ഉണര്‍വോ അതോ ഉറക്കത്തിലെ കനവോ
കനത്ത ചുരുളുകള്‍ ഉയര്‍ന്നു പൊങ്ങുന്നു..
കണ്ണീര്‍ തപിച്ച്ചാവിയായി 
മുകളിലെക്കുയര്‍ന്നൊരു ചെറു മഴയായ് പതിക്കാം...
ഇനിയീ മഴക്കാറിലെന്‍ പ്രണയത്തിന്‍
പേറ്റു നോവോളിപ്പിക്കാം
അതൊരു മഴയായ് പെയ്യുമ്പോള്‍ 
അതിലലിഞ്ഞു ആത്മ രതിയുടെ സുഖം നുകരാം..
നിന്റെ കിതപ്പും വിയര്‍പ്പും 
ആ മഴയില്‍ കുതിര്‍ന്നു തീരട്ടെ..
കുടഞ്ഞു കളഞ്ഞൊരു ഓര്‍മ്മകള്‍ ഈ 
ലഹരിയുടെ തണുപ്പില്‍ നൂണ്ടു കയറുന്നു.. 
കളഞ്ഞു പോയതിന്റെ നീറ്റലും ഓര്‍മകളും വീണ്ടും 
ചിലപ്പോള്‍ പോയെന് തോന്നിയതൊരു തോന്നലാകാം..

Saturday, 29 September 2012

കഴുകി കളയാന്‍ പറ്റാത്തവ

''എത്ര മൊത്തി കുടിച്ചാലും
വറ്റാത്ത ഈ സ്നേഹ കടല്‍.. എത്രയെണ്ണി തീര്‍ത്താലും,
നിറയുന്ന ഈ നക്ഷത്ര കാഴ്ചകള്‍... എത്ര ചുംബനങ്ങളിലും,
ഒടുങ്ങാത്തൊരീ പ്രണയ ജ്വാലകള്‍...!
എന്‍റെ പ്രാണന്‍..
എന്‍റെ പ്രണയം.."
(നന്ദിത)


നന്ദിതാ... നിന്റെ കവിതകലെന്നിലെ 
കവിതകള്തന്വേര് അറക്കുന്നു
പാതിയില്മുറിഞ്ഞ വരികളില്
ഇനിയൊരു വരി ചേരാതെയെന്
തൂലികയിലെ മഷിയും ഉണങ്ങി വരണ്ടു...

നന്ദിതാ.... 
നിന്നോടെനിക്കസൂയാ..
പകലുമിരുളിലും  മഴയിലും..
അരുണോ ഉദയങ്ങളില്‍ 
നനു വെയിലേറ്റു ഉണരുമ്പോഴും 
നിനക്കൊന്നു മാത്രം... നിന്പ്രണയം..
നിന്റെ കവിതകളില്വീണു ഉലഞ്ഞു 
ഞാനെന്നഷ്ടപ്രണയത്തിന്
കുപ്പി ചില്ലുകളാല്മുറിവേല്പിച്ചു..

നന്ദിതാ... നിന്റെ കവിതകലെന്നിലെ
മരുക്കാടിന്മണല്പരപ്പില്‍ 
ഉണര്വിന്റെ മരുപ്പച്ച തേടുവാന് മോഹിപ്പിക്കുന്നു
അകലെയെന്നാട്ടിന്ഓര് കള്ക്കൊപ്പം 
ഞാന്കളഞ്ഞിട്ടു പോയൊരാ 
ജനിസ്മ്രതികളുടെ ജയില്കവാടവും 
തുറന്നു നീ നിന്കവിതകലെന്നിലേക്ക് ഉണര്ത്തുന്നു 





Monday, 17 September 2012

ഒരു മഴ പെയ്തു തോരുന്നു.

ഒടുവില്‍ വിരല്‍ തുമ്പിലെ അവസാന പിടിയും 
വിട്ടു നീ, എന്നില്‍ നിന്നെ മെല്ലെ അകന്നു പോയി ...
അതോ,
അതൊരു തോന്നല്‍ മാത്രമോ ....
എന്റെ വെറും തോന്നല്‍ മാത്രം....
കടലിരമ്പുന്ന  ശബ്ദം ശങ്ക്കില്‍ നിന്ന് കേട്ട് 
ഒരു കടല്‍ അതില്‍ ഒളിച്ചിരിക്കുന്നു എന്ന് 
ഞാന്‍ വിചാരിച്ചതുപോലെ ....
നീ എന്നും അകലെ മാത്രമായിരുന്നുവോ...
 എന്നും വാക്കുകള്‍ എനിക്ക് പിടി തരാതെ 
ഒഴിഞ്ഞു മാറിയിരുന്നു ...
നീ പറയാറുള്ളതും എനില്‍ നിന്ന് ഒളിചോടിയിരുന്നു...
എന്റെ വിഭ്രാന്തി പോലെ നിന്റെ 
വാക്കുകളും ഓര്‍മകളും എനിക്കായി ഞാന്‍ മാറ്റിയിരുന്നു..
ഒടുവില്‍ ഒരു പനിചൂടില്‍  എല്ലാം 
ഒരുകി ഒലിക്കുമ്പോള്‍ ഞാന്‍ അറിയുന്നു
ശൂന്യത..വ്യര്‍ധത...
അകലെ ഒരു മഴ പെയ്തു തീരുന്നു...
അരുകില്‍ വരാതെ..

Thursday, 9 August 2012

നഷ്ടബോധം


പ്രണയം.. ഇന്റെര്‍നെറ്റിന്റെ വേഗതക്കൊപ്പമുള്ള പ്രണയം.
അവളോടുള്ള  പ്രണയം ...
അവനോടുള്ള പ്രണയം...
കാലം കൊരുത്ത പ്രണയം...
ദൂരത്തെ തോല്പിക്കുന്ന പ്രണയം..
ഒരു വാക്കില്‍ മറു വക്കുമോഴിഞ്ഞും ..
കാണാതെ കണ്ടുമുള്ള പ്രണയം...
ഒടുവില്‍ ... 
ഒരു  വാക്കില്‍ ഇട്ടെറിഞ്ഞു പോകുമ്പോള്‍...
തള്ളിപോളിച്ച കീ ബോര്‍ഡിനു മാത്രം
തോന്നുന്ന നഷ്ടബോധം... 



അകലെയൊരു മഞ്ഞു മറയായ്‌
ഇന്നു നീ എന്നില്‍ നിന്നു മാഞ്ഞു പോകുന്നുവോ...
നഷ്ടബോധത്തിന്റെ  ഇരുള്‍ മൂടിയാകാശത്തില്‍
സൂര്യനും  ഉദിക്കുവാന്‍  മറക്കുന്നു....
ഇനിയൊരു മിഴിനീരി നീ
എന്നില്‍ നിന്നും 
വീണുടഞ്ഞു അകലുമ്പോള്‍ ...
കാലം എനിക്കായ്  കാത്തു വച്ചതോര്മകള്‍ മാത്രം..






Friday, 3 August 2012

കാത്തിരുപ്പ്


സ്ക്യ്പിലെ ഓഫ്‌ ലൈന്‍  സ്റ്റാറ്റസ് വീണ്ടും എന്നെ നോക്കി 
പല്ലിളിച്ചു..എപ്പോഴെങ്കിലും  ഒരിക്കല്‍  അവള്‍  ഓണ്‍ ലൈന്‍  ആകുമെന്ന്  വെറുതെ പ്രതീക്ഷിച്ചു ..
കാത്തിരുപ്പ്   തുടരുന്നു .. ഫെയ്സ് ബുക്കിലെ  friend request ആയും  skyp ലെ ഓഫ്‌ ലൈന്‍  മെസ്സെജുകളയും ..

Thursday, 2 August 2012

മാസ്റ്റര്‍ പീസ്

നിന്റെ കാന്‍ വാസുകളില്‍ നിറയെ ചിതറിയ മാംസ തുണ്ടുകളും
തളം കെട്ടിയ നിണവും നിറഞ്ഞിരുന്നു....
മരണത്തിന്റെ മടുപ്പിക്കുന്നതും
ചിലസമയങ്ങളില്‍ കൊതിപ്പിക്കുന്നതുമായ
സുഗന്ധമായിരുന്നു നിന്റെ ചായക്കൂട്ടുകള്‍ക്ക് ...
കുഴിമാടത്തിലെ ജഡങ്ങളെ കുഴിമാന്തിയെടുത്തു നീ 
പുല്‍കാര്‍ ഉണ്ടായിരുന്നു ...
ജീവിതത്തിന്റെ കഥ കേള്‍ക്കനാണെന്ന് നീ 
എന്നോട് രഹസ്യം പറഞ്ഞു...
ഗുല്‍മോഹര്‍ പൂക്കള്‍ കോരിയെടുത് നീ നിന്റെ 
നഷ്ട പ്രണയത്തിന്റെ ചില്ലുകള്‍ കോരിയെടുത്തു..
ഒരിക്കല്‍ നീ പറഞ്ഞു 
എന്നെ ഇഷ്ടമാണെന്ന്..
എന്റെ രക്തം  കൊണ്ട് നിനക്ക് പുതിയ ചിത്രം വരക്കണമെന്ന്..
എന്റെ മരണത്തില്‍ തൊട്ടു കൊണ്ട് നീ നിന്റെ 
സ്രഷ്ടി പൂര്‍ത്തിയാക്കി..
ഹാ...മാസ്റ്റര്‍ പീസ്....


അക്ഷരത്തെറ്റ്


എനിക്ക് നിന്റെ മുഖം ഇപ്പോള്‍ ഓര്‍മ വരുന്നില്ല ...
നിലാവില്‍ നിന്നെയാണ് കണ്ടിരുന്നതെന്ന് 
നിനക്കുള്ള പ്രണയ ലേഖനങ്ങളില്‍ 
ഞാന്‍ പറഞ്ഞിരുന്നു..
ഇളം  തെന്നലുകള്‍ നിന്നെ പറ്റി
കവിതകള്‍ പാടിയെന്നും ഞാന്‍ പറഞ്ഞിരുന്നു...
ഒരുപാടു രാത്രികള്‍ ഞാന്‍ 
പകലുകളക്കിയതും നിന്നോര്‍മകളാല്‍ ആയിരുന്നു
പക്ഷെ ...
ഇന്നെനിക്ക്‌നിന്റെ മുഖം എന്റെ 
മനസ്സില്‍  നിന്നും  നഷ്ടപ്പെട്ടു ...
ഇനി നിന്നോര്‍മകളും  നഷ്ടപ്പെടാം  ..
മരവിച്ച മനസ്സില്‍  വാര്‍ധക്യം  പിടി  മുറുക്കുമ്പോള്‍ 
സ്മ്രതികള്‍ക്കും അക്ഷരത്തെറ്റ് വരം..
ഒരു പ്രണയത്തിന്റെ   മരണവും .. 

എന്തൊക്കെയോ ....

പറയാനുള്ളത് 
ഇനിയെന്‍ മൌനത്തിന്‍ വാക്കുകള്‍ നിനക്ക്
അറിയുവാന്‍ വൈയെങ്കിലിനി
ഈ മൌനത്തിനു  മരണം....
ഇനിയെന്‍ മൌനത്തിനു മരണമെങ്കില്‍
എന്നുള്ളിലെ  നിന്നോര്‍മകള്‍ക്ക് മരണം...

                                                                                             ആലിംഗനം 

തുള്ളികള്‍..... മഴത്തുള്ളികള്‍  ....
നെറ്റിയില്‍ തൊട്ടെന്‍ 
കണ്ണുനീര്‍ തുള്ളിയുമായ്
പ്രണയത്തില്‍ ആണ്ടോന്നായി 
മണ്ണില്‍ പതിച്ചു മരിച്ചു വീണു...









പ്രണയത്തിന്റെ മനശാസ്ത്രം.
ഒരു നിമിഷം...
ഇന്ന് എനിക്ക് നിന്നോട് പ്രണയമാണെന്ന് പറയണമെന്നുണ്ടായിരുന്നു....
ധൈര്യം ഇല്ലാത്തതു കൊണ്ട് നിന്നരുകില്‍ വന്നപ്പോള്‍ എനിക്കെന്റെ വാക്കുകള്‍ നഷ്ട്ടപെട്ടു..
sms  അയക്കാമെന്ന് വിചാരിച്ചു ഞാന്‍ തിരിച്ചു വന്നു...
പതിവ് പോലെ ബാലന്‍സ്  ഇല്ല...
എനിക്ക് മനസിലായി... ധൈര്യമില്ലത്തവനും കയ്യില്‍ പണം ഇല്ലാത്തവനും പറഞ്ഞിട്ടുള്ളതല
പ്രണയം...

Sunday, 29 July 2012

ഡയറികുറിപ്പുകള്‍


11-03-2008
Tuesday

ഡെയിലി  റിപോര്‍ട്ടും  അയച്ചു സിസ്റ്റവും shutdown ചെയ്തു  ഞാന്‍  ഓഫീസില്‍ നിന്ന്  പുറത്തിറങ്ങാന്‍  തയ്യാറായി..നാളെ  ലീവ്  നു  അപ്ലൈ  ചെയ്തിട്ടണ്ട് .. ലീവ്  എടുക്കുന്നു  എന്ന്  കേട്ട പ്പോള്‍  എല്ലാവർക്കും അത്ഭുതമായിരുന്നു . എന്ത്  കാര്യം  ഉണ്ടായാലും  ലീവ്  എടുക്കാത്ത ആൾ   എന്താ ഇപ്പോള്‍  പെട്ടെന്ന്  ഒരു  ലീവ്  എടുക്കല്‍  ..? 
“എന്താണ്  മാഷെ  ഞങ്ങളെ  ആരേം  അറിയിക്കാതെ  പെട്ടെന്നൊരു  ലീവ്  എടുത്തു   മുങ്ങല്‍ ?”—opposite ഇരുന്ന   ശ്വേത  ഒരു  ചോദ്യമെറിഞ്ഞു ..


“ഒരു  കല്യാണം  കഴിക്കാമെന്ന്  വിചാരിച്ചു ..പെട്ടെന്ന്   തോന്നിയതാ  .. അതുകൊണ്ട്  പെട്ടെന്ന് തന്നെ നടത്താമെന്നും  വച്ച് …നിങ്ങളെ  ആരേം  വിളിക്കുന്നില്ല .. very sorry..” –ഞാന്‍ .
“ഓഹോ …അപ്പോള്‍  മഹാന്‍   ഗാന്ധര്‍വതിനുള്ള  പരിപാടി  ആണോ .. കൊള്ളാലോ .. മത്തായിച്ചോ കേട്ടില്ലേ  മുനിയും  പെണ്ണ്  കെട്ടാന്‍  പോകുന്നു  എന്ന് …അതും   ഗാന്ധര്‍വം  …കാലം  പോയാ  പോക്കെ …”
           

“അഹാ …അപ്പോള്‍  ഒരു  ആണ്‍ തരി   കൂടി  നശിക്കാന്‍  പോകുന്നു …..”—മത്തായിച്ചനും  സംസാരത്തില്‍  പങ്കു  ചേര്‍ന്നു.
“അപ്പോള്‍  ആ  പെങ്കൊച്ചിന്റെ  ഒരു  വിധിയോ ….”- ശ്വേതയിലെ  പെൺരക്തവും തിളച്ചു ..
“പൊന്നു അലവലാതികളെ ഞാന്‍  പെണ്ണ്  കെട്ടാനും  പോണില്ലേ , ഗാന്ധർവ്വത്തിനും പോണില്ലാ …നമ്മളെ  വിട്ടേരെ ..”-ഞാന്‍ 
“അല്ലെങ്കിലും അതെനിക്കറിഞ്ഞൂടെ മോനെ  നീ    സ്ത്രീവിരോധി  ആണെന്ന് ….”ശ്വേത ..
“അതെപ്പോ .. എന്നെയും  ഒരു  സ്ത്രീ  തന്നെയാ  പ്രസവിച്ചത് …”-ഞാന്‍ ..
“അയ്യോ  ഞാനൊന്നും  പറഞ്ഞില്ലേ .. .” ശ്വേത  scoot ചെയ്തു .. 
“അളിയാ  എന്നതാ  പരിപാടി ? എന്തേലും സോകാര്യാം? ? ശ്വേത പോയപ്പോള്‍   മാത്യു  നെല്ലിക്കുന്നേല്‍  അക്ക മത്തായിച്ചന്‍  ചോദിച്ചു ..
“യെപ് ..സ്വല്പം സോകാര്യാം  ..സ്വല്പം  അലവലതിതരം ..litl bit nostalgic.. will tell u latr…”-ഞാന്‍ 
“I know… അടുത്ത  കുപ്പി  പൊട്ടിക്കുന്ന  അന്ന്   പറഞ്ഞാല്‍  മതി ….ഹാ .ഹാ ”-മത്തായി 


“ok.boss.. അപ്പോള്‍  ഞാന്‍  ഇറങ്ങുന്നു …”

പതിവിലും  നേരത്തെ  അന്ന്  ഓഫീസില്‍  നിന്നിറങ്ങി … 6 മണി  ആകുന്നതേ ഉള്ളു … നഗരം  കൂടണയാനുള്ള തിരക്കിലേക്ക്  ചുവടു  മാറ്റുന്നു …. ഇന്നും  നാളെയും  ഞാന്‍  ഈ  തിരക്കില്‍  അലിയുന്നില്ല .. പഴയ  ഓർമകളുടെ ഒപ്പം  അവയുടെ  വേഗത്തിനൊപ്പം  മെല്ലെ  ഒരു  തിരിച്ചു  പോക്ക് .
        ഇവിടെ  ഈ  നഗരത്തില്‍  എത്തിയിട്ട് 4  വർഷം ആകുന്നു  .. ഇതിനിടയില്‍  ഒരിക്കല്‍പോലും  നാട്ടില്‍  പോയില്ല ..എന്തോ  തോന്നിയില്ല .. അല്ലെങ്കില്‍  തന്നെ  നാടിനോട്  ഒരു  വല്ലാത്ത  അടുപ്പവും   ഉണ്ടായിട്ടില്ല ...പഴയ  ആ  എന്നില്‍  നിന്നും  ഇപ്പോഴത്തെ  ആ  എന്നിലേക്കുള്ള  ദൂരം  വളരെ  കൂടുതലായി  തോന്നി … പഴയ  classmates വിളിക്കുമ്പോഴാണ് പലപ്പോഴും  ഞാന്‍  ജീവിച്ചിരിക്കുന്നു  എന്നോര്‍മ  തന്നെ  വരുന്നത് ,, പലരും  പറഞ്ഞു  നാട്ടിലേക്ക്  വാ  അവിടെ   ആണേലും   നല്ല  ജോലി  ശരിയാകുമല്ലോ .. IT field അല്ലെ ..

പക്ഷെ  എന്തോ  തോന്നിയില്ലാ .. ഇപ്പോഴത്തെ  ഓഫീസിലെ  തിരക്കില്‍  അലിയുമ്പോള്‍  ഒന്നും   ഓര്‍ക്കാതെ  അങ്ങനെ  അങ്ങനെ  പോകാം .
4  വർഷം ആയെങ്കിലും    ഇവിടെ  വളരെ അടുത്ത  friends ആരും ഇല്ലാ ..അതുകൊണ്ട്  നാളത്തെ  കാര്യം  ആരോടും  explain ചെയ്യേണ്ടിയും  വന്നില്ല....
             ഇനിയും  ഇഷ്ടം  പോലെ  സമയമുണ്ട് .. ഇന്നത്തെ  രാവ്   പുലരണം …നാളെ  11  മണിയോടെ  അടുത്ത  പരിപാടി  ഉള്ളു ..
നാളെ  അവള്‍  വരുന്നു ...4 വര്‍ഷത്തില്‍ ഏറെ ആയി   അവളുടെ  mail or call വന്നിട്ട് … ഒടുവില്‍  കഴിഞ്ഞ  തിങ്കളാഴ്ച  ഒരു  mail വന്നു .. inbox ആദ്യം  അവളുടെ  mail കണ്ടപ്പോള്‍ .. സത്യം  പറഞ്ഞാല്‍  അത്ഭുതം  ഒന്നും  തോന്നിയില്ല  .. എപ്പോഴും  expect ചെയ്തിരുന്നു  എന്നതാണ്  സത്യം …
“ഡാ .. Wednesday ഞാന്‍  നിന്റെ  നഗരത്തിൽ ലാന്‍ഡ്‌  ചെയ്യുന്നു . അന്നത്തെ  എന്റെ  ഫുള്‍  ചിലവുകളും വഹിക്കാന്‍   നിനക്ക്   അസുലഭ   സൌഭാഗ്യം  വന്നു ചേര്‍ന്നിരിക്കുന്നു ..”
അല്പം   കഴിഞ്ഞു  കോളും   വന്നു .. “ ഡാ  ഞാന്‍  വരുന്നു …ശേഷം  നേരില്‍ ” 2 വരി  മാത്രം …പെട്ടെന്ന്  ലൈന്‍  കട്ട്‌  ആയി .. അവളാണെന്നു തിരിച്ചറിയാന്‍  വല്യ  പാടൊന്നും  ഉണ്ടായില .. എന്തോ  അവളൊരു  virus പോലെ  ആണ് … പക്ഷെ  എത്ര format ചെയ്താലും  പോകില്ല  എന്ന്  മാത്രം .. വര്‍ഷങ്ങളുടെ  പരിചയം  കൊണ്ട്  ശരീരത്തിന്റെ   ഒരു  ഭാഗമായി  മാറിയത്  പോലെ....
 അവളോടെനിക്ക് പ്രണയമായിരുന്നോ  ….? അറിയില്ല .. but അവള്‍  ഉള്ളപ്പോഴും  അവള്‍  പോയി  കഴിഞ്ഞും  അങ്ങനെ  ഒരു  വികാരം  വേറെ ആരോടും  തോന്നിയില്ല  എന്നത് മാത്രമറിയാം  .. പറയാന്‍ കുറെ തവണ നോക്കി …പറയാതെ   അവള്‍ക്കു   അറിയാമെന്നും    കരുതി  ...

വൈകുന്നേരങ്ങളിലെ  streetlight നു  കീഴിലുടെയുള്ള  നടത്തത്തിനിടയില്‍ … തട്ടുകടയിലെ  fud അടിക്കാന്‍  പോകുന്നതിനിടയില്‍ ..നല്ല  പുസ്തകങ്ങള്‍  കാണുമ്പോള്‍ .. നല്ല  ഒരു  സ്ഥലം  കാണുമ്പോള്‍ ..എല്ലായിടത്തും  ഇപ്പോള്‍  അവളെ  വല്ലാതെ  മിസ്സ്‌  ചെയ്യുന്നു …പറഞ്ഞു  മനസ്സിലാക്കാവുന്നതിനും അപ്പുറം .
                          നാളെ  അവള്‍  വരുന്നു ..കല്യാണം  വിളിക്കാന്‍ …J
നടന്നു  റൂമില്‍ എത്തിയത്  അറിഞ്ഞില്ല … കുറെ  നാളായിട്ട്  നടപ്പും  ഉണ്ടാകാറില്ല .. ഇന്നെന്തോ  നടക്കാന്‍  നല്ലൊരു  മൂഡ്‌ … 
12-03-2008
Wednesday
                             ആലോചനകളൊക്കെ  കഴിഞ്ഞു  എപ്പോഴാണ്  ഉറങ്ങിയത് എന്ന്  അറിയില്ല …
ഓഫീസില്‍  പോകേണ്ടാത്തതിനാൽ ബെഡില്‍  തന്നെ  കിടന്നു  കുറെ  നേരം …അവള്‍  വരുമ്പോള്‍  11 കഴിയുമെന്നാണ്  പറഞ്ഞത് .. സമയം ഇനിയുമുണ്ട് ഇഷ്ടം പോലെ .അവളോടെങ്ങനെ ആണ്  പിരിഞ്ഞത് .. അറിയില്ല … പതുക്കെ .. പതുക്കെ  അതങ്ങ്  പോവുകയായിരുന്നു …പോവുകയാണെന്ന്  മനസിലാക്കിയെങ്കിലും  തടയാന്‍  കഴിഞ്ഞില്ല .. അതെന്താണെന്ന്  അറിയുകയുമില്ല ...   

       പതുക്കെ  എഴുന്നേറ്റു  കുളിയും  തേവാരവും  എല്ലാം  കഴിഞ്ഞപ്പോഴേക്കും ഒരുപാടു  വൈകി … വൈകണമെന്നു  തീരെ  ആഗ്രഹിച്ചില്ലെങ്കിലും ബൈക്കില്‍  അവള്‍  പറഞ്ഞിടത്തേക്ക്  എത്തിയപ്പോഴേക്കും അവളെത്തി കഴിഞ്ഞിരുന്നു .. ഞാന്‍  ബൈക്ക്  വച്ച്  അവളുടെ  അടുത്തേക്ക്  ചെന്ന് ..
“ഡാ . അലവലതീ  നീ  എന്താ  കഴിക്കുന്നതെല്ലാം നേരെ  ടോയ്‌ലെറ്റിലോട്ട് തട്ടുകയാണോ ..മെലിഞ്ഞു  മെലിഞ്ഞു  ഇതെങ്ങോട്ട  പോകുന്നെ ”- അവള്‍ക്കൊരു  മാറ്റവുമില്ല 
“എന്ത്  ചെയ്യാനെടി നീ  പോയതിന്റെ  വിഷമത്തില്‍  ഞാന്‍  food അടി  കുറച്ചു ,കുറച്ചു  കൊണ്ട്  വരികയാ … അങ്ങനെ ഞാൻ ഈ മെട്രോ  കടപ്പുറത്തിലൂടെ പാടി പാടി  നടക്കും ”-ഞാന്‍ 
“ഓഹോ …ഞാനുള്ളപ്പോള്‍  നീ  ആനയുടെ  അത്രയും   ഉണ്ടായിരുന്നല്ലോ … ഒന്ന്  പോടാപ്പാ ”
“നീ  എന്നെ  ഈ  പൊരി  വെയിലത്ത്‌  നിറുത്തി  കറുപ്പിക്കനാണോ  തീരുമാനം .. എന്റെ  കല്യാണം  ആടാ …പെണ്ണ്  കറുത്ത്  പോയെന്നു  പറഞ്ഞു  അവനെങ്ങാനും  ഇട്ടേച്ചു  പോയാല്‍  ഞാന്‍  നിന്റെ  വീട്ടിലേക്കു  വരും  പറഞ്ഞേക്കാം ..”:- അവളുടെ  രൂപത്തിന്  മാത്രമല്ല  നാക്കിനും  ഒരു  മാറ്റവുമില്ല എന്ന്  ഞാന്‍  തിരിച്ചറിഞ്ഞു .

“നിന്റെ  വായിലെന്താ പഴം  തിരുകി  കയറ്റി വച്ചിരിക്കുന്നോ .. .”: അവള്‍ 
“ഞാന്‍  ഇവിടെ  വല്ല  പാണ്ടിലോറിയും  ഉണ്ടോന്നു  നോക്കുവായിരുന്നു ..നിന്നെ  വീട്ടില്‍  കയറ്റുന്നതിലും ഭേദം  അതിന്റെ മുന്നില്‍  ചാടി  ചാവുന്നതാ …””-ഞാന്‍ 
ഞങ്ങള്‍   പതുക്കെ  അടുത്തുള്ള  റെസ്റ്റോറന്റിലേക്കു കയറി … ചെറിയ  മഴ  പെയ്യാന്‍  തുടങ്ങി … “കണ്ടോടാ ഐശ്വര്യമുള്ളവര്‍  വന്നപ്പോള്‍   മഴ  പെയ്യുന്നത് …”
“നീ  വന്നത്  കൊണ്ട് മര്യാദക്ക് പെയ്യാനിരുന്ന മഴ  പോലും  വെറുതെ  ചാരുന്നതേ ഉള്ളു …”
“ബ്ലാആആ …..” അവൾ കൊഞ്ഞനം കുത്തി 
“അലവലാതി  നിനക്കൊരു  മാറ്റവുമില്ലല്ലോ ….”:ഞാന്‍ .
“നിനക്ക്  മാറ്റങ്ങളെ  ഉള്ളു …വീണ്ടും  മെലിഞ്ഞു … ക്ലീന്‍  ഷേവിനു  പകരം  കുറ്റി താടി  കയറി … പഴയ  ചിരി  മാത്രം  ബാക്കി …”
കുറച്ചു  നേരം  ഞങ്ങള്‍  ഒന്നും  മിണ്ടിയില്ല ..
“നാട്ടിലേക്ക്  ചെന്നിട്ടു  ഒരുപാട്  നാളായെന്നു അവിടെ എല്ലാവരും പറയുന്നത് കേട്ടു.. പാര്‍വതിയുടെ  കല്യാണം ആയിരുന്നല്ലോ last month..വിളിച്ചിട്ട്  നീ  ചെന്നില്ലാന്നു  അവള്‍  പറഞ്ഞു .
ഞാന്‍  കഴിഞ്ഞ  ആഴ്ച  അവളുടെ  അടുത്ത്  പോയിരുന്നു . നീ  എന്താ  നാടുമായുള്ള ബന്ധം  ഒക്കെ  വിട്ടോ .. nostalgic feelings ഏറ്റവും  ഉള്ള   ആളായിരുന്നല്ലോ .. എന്നിട്ടെന്തു പറ്റി..”?

“മാറ്റങ്ങള്‍  അനിവാര്യമല്ലേ    മകളെ  ..”

“ചോദിക്കുന്നത്നു  മറുപടി  പറയാതെ  escape ആകുന്ന  നിന്റെ  ഈ ഊള സ്വഭാവം ഉണ്ടല്ലോ … നിന്നെ ഞാന്‍  കൊല്ലും .. ഉറപ്പായിട്ടും  നിന്റെ  അന്ത്യം  എന്റെ  കൈ  കൊണ്ടായിരിക്കും ”

“എന്തുവാടി .. പ്രത്യേകിച്ചോന്നുമില്ല ..അങ്ങനെ  തോന്നിയില്ല .. പോകണം ..ഇപ്പോള്‍  എന്തോ  അകെ  ഒരു  മടുപ്പ് .. so തത്ക്കാലം പോകണ്ടാന്നു  വച്ചു ”
“mhmmmm…”:അവളൊന്നു  മൂളി ..

“പിന്നെ  എന്നാണു  ഒരു  ഹതഭാഗ്യവാന്‍  കുഴിയില്‍  ചാടാൻ പോകുന്നത് …?” എന്റെ  ചോദ്യം  അവളെ  നിശ ബ്ദതയില്‍  നിന്നുണര്‍ത്തി ..

“ലവന്‍  കുഴിയില്‍ വീഴുന്നത്  next month 19th …നീ  എത്തണം .. എന്റെ  മണിയറ  ഒരുക്കേണ്ടത് നീ  അല്ലേടാ ..”: അവള്‍  ചിരിച്ചു …

ഞാനൊന്നും  മിണ്ടിയില്ല …
“ഡാ  പട്ടീ .. നീ  വരില്ലേ ന്നു …?”

“മോളെ .. അലവലതീ .. ഞാന്‍ വരില്ലാ …”

    അവളൊന്നും  മിണ്ടിയില്ല .. ചിരിച്ചു  കൊണ്ട്  പതുക്കെ  കാപ്പി  കുടിച്ചു  പുറത്തെ  മഴ   നോക്കിയിരുന്നു ..
മഴ മാറിയപ്പോള്‍  ഞങ്ങള്‍  പതുകെ  പുറത്തേക്കു  നടന്നു ..
“ഡാ …. അപ്പോള്‍  ഞാന്‍  ഇറങ്ങട്ടെ … നിനെ  കാണാന്‍  വേണ്ടിയാണ്  ഇങ്ങോട്ട്  വന്നത് .. നാളെ  തന്നെ  തിരിച്ചു  പോകണം .. പിന്നെ  കല്യാണത്തിന്റെ  ആ  week ആണ്  വരിക ..”: അവള്‍ ..
“ അങ്ങനെ  ആകട്ടെ   മാഷെ .. bst of luck…”
“പോടാ  … അവന്റെ  അമ്മൂമ്മേടെ bst of luck.. അതും  എന്നോട് ….” ചിരിച്ചു  കൊണ്ട്  അവള്‍  യാത്ര  പറഞ്ഞു …
"നിനക്കല്ലെടി പുല്ലേ... നിന്നെ കെട്ടുന്നവനാ..."
"പോടാ...മാ...മാ.. മോനെ.. ":- അവള്‍.
"അപ്പോള്‍ ഓക്കേ ബോസ്സ്..ബൈ..ബൈ"..
ഞാനും  പതുകെ  ഇറങ്ങി …ശരിയാണ് . കാലമെത്ര  ചെന്നാലും  അവളുടെ  ഓര്‍മ്മകള്‍  മനസ്സില്‍  നിന്ന് പോകില്ല …bt I am haappyyyyyyyyy….കാലുകൾ ചലിക്കുന്നിടത്തേക്കു ഞാനും  നടന്നു 


Monday, 12 March 2012

വിരാമാമില്ലാതെ.....



നിന്റെ വിരലുകളില്‍ തൊട്ടെനിക്കു പറയനമെന്നുന്റായിരുന്നു
 എനിക്കു നിന്നൊടു പ്രണയമാണെന്നു...
streetlight-കളുടെ ഈ വഴിയില്‍ നിന്നോടൊപ്പം  നടന്നപ്പോഴും
ഞാനതിനുള്ള വാക്കുകല്‍ തേടിയിരുന്നു.
എന്നൊദുള്ള വാക്കുകലുടെ പിണക്കം അപ്പൊഴും തുടര്നിരുന്നു
എന്റെ കണ്ണുകലില്‍ നിനക്കെന്നിഷ്ടം തിരിച്ചറിയാന്‍ പറ്റിയിരുന്നെങ്കില്..
പറയാതെ വിട്ട വാക്കുകളും
പരയന്‍ മരന്ന വക്കുകലുമ്
എനിക്കൊപ്പം എന്നുമുന്ടായിരുന്നു....


മൌനം കനത്ത മുഖത്തില്‍ ചായം പൂശി
 ഞാന്‍ നിന്നോടു പുന്ചിരിച്ചു....
രാക്കൂട്ടിന്‍ ചങാത്താതില്‍ നിശബ്ദമായൊറു
തേങലായ് അതലിഞു.






Monday, 5 March 2012

വട്ടപൂജ്യമ്


ഒരു  മഴ പെയ്തു തോര്ന്നു…
ഒരു മഴക്കാലവും പെയ്തു തീര്ന്നൂ…
ഇതെന്‍  ആത്മാവില്‍ തൊട്ടിര്ന്നു…
പെയ്തു തോരാന്‍ വിടാതെ ഞാനതിനെ സ്വന്ത മാക്കിയിരുന്നു..
ഇന്നറിയുന്നു….
മഴ ആര്ക്കും സ്വന്തമല്ല….
ഏന്നില്‍ ഃറിതുക്കള്‍ ഇല്ലയിരുന്നു… എന്നും നനുത്ത മഴ…
ചിലപ്പോള്‍ ചിരിച്ചുമ്… ഒരുപാടു കരഞുമ്…
ഇനിയോ…
ഒരു മഴക്കപ്പുറം ഒരു വസന്തം ഞാന്‍ കൊതിക്കുന്നുവോ…
ഏങ്കിലും …
വസന്തവും എനിക്കു സ്വന്തമല്ലാ..
എങ്കിലും വരിഞു മുറുക്കിയ ഃരിതുക്കല്‍ ഇനിയെനിക്കു വേന്ടാ..
തോരന്നു പോയ മഴയില്‍ അലിയട്ടെ
                                                                                  ഏന്റെ ഭാവിയും ഭൂതവുമ്…..