11-03-2008
Tuesday
ഡെയിലി റിപോര്‍ട്ടും അയച്ചു സിസ്റ്റവും shutdown ചെയ്തു ഞാന്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറായി..നാളെ ലീവ് നു അപ്ലൈ ചെയ്തിട്ടണ്ട് .. ലീവ് എടുക്കുന്നു എന്ന് കേട്ട പ്പോള്‍ എല്ലാവർക്കും അത്ഭുതമായിരുന്നു . എന്ത് കാര്യം ഉണ്ടായാലും ലീവ് എടുക്കാത്ത ആൾ എന്താ ഇപ്പോള്‍ പെട്ടെന്ന് ഒരു ലീവ് എടുക്കല്‍ ..?
“എന്താണ് മാഷെ ഞങ്ങളെ ആരേം അറിയിക്കാതെ പെട്ടെന്നൊരു ലീവ് എടുത്തു മുങ്ങല്‍ ?”—opposite ഇരുന്ന ശ്വേത ഒരു ചോദ്യമെറിഞ്ഞു ..

“ഒരു കല്യാണം കഴിക്കാമെന്ന് വിചാരിച്ചു ..പെട്ടെന്ന് തോന്നിയതാ .. അതുകൊണ്ട് പെട്ടെന്ന് തന്നെ നടത്താമെന്നും വച്ച് …നിങ്ങളെ ആരേം വിളിക്കുന്നില്ല .. very sorry..” –ഞാന്‍ .
“ഓഹോ …അപ്പോള്‍ മഹാന്‍ ഗാന്ധര്‍വതിനുള്ള പരിപാടി ആണോ .. കൊള്ളാലോ .. മത്തായിച്ചോ കേട്ടില്ലേ മുനിയും പെണ്ണ് കെട്ടാന്‍ പോകുന്നു എന്ന് …അതും ഗാന്ധര്‍വം …കാലം പോയാ പോക്കെ …”
“അഹാ …അപ്പോള്‍ ഒരു ആണ്‍ തരി കൂടി നശിക്കാന്‍ പോകുന്നു …..”—മത്തായിച്ചനും സംസാരത്തില്‍ പങ്കു ചേര്‍ന്നു.
“അപ്പോള്‍ ആ പെങ്കൊച്ചിന്റെ ഒരു വിധിയോ ….”- ശ്വേതയിലെ പെൺരക്തവും തിളച്ചു ..
“പൊന്നു അലവലാതികളെ ഞാന്‍ പെണ്ണ് കെട്ടാനും പോണില്ലേ , ഗാന്ധർവ്വത്തിനും പോണില്ലാ …നമ്മളെ വിട്ടേരെ ..”-ഞാന്‍
“അല്ലെങ്കിലും അതെനിക്കറിഞ്ഞൂടെ മോനെ നീ സ്ത്രീവിരോധി ആണെന്ന് ….”ശ്വേത ..
“അതെപ്പോ .. എന്നെയും ഒരു സ്ത്രീ തന്നെയാ പ്രസവിച്ചത് …”-ഞാന്‍ ..
“അയ്യോ ഞാനൊന്നും പറഞ്ഞില്ലേ .. .” ശ്വേത scoot ചെയ്തു ..
“അളിയാ എന്നതാ പരിപാടി ? എന്തേലും സോകാര്യാം? ? ശ്വേത പോയപ്പോള്‍ മാത്യു നെല്ലിക്കുന്നേല്‍ അക്ക മത്തായിച്ചന്‍ ചോദിച്ചു ..
“യെപ് ..സ്വല്പം സോകാര്യാം ..സ്വല്പം അലവലതിതരം ..litl bit nostalgic.. will tell u latr…”-ഞാന്‍
“I know… അടുത്ത കുപ്പി പൊട്ടിക്കുന്ന അന്ന് പറഞ്ഞാല്‍ മതി ….ഹാ .ഹാ ”-മത്തായി
“ok.boss.. അപ്പോള്‍ ഞാന്‍ ഇറങ്ങുന്നു …”
പതിവിലും നേരത്തെ അന്ന് ഓഫീസില്‍ നിന്നിറങ്ങി … 6 മണി ആകുന്നതേ ഉള്ളു … നഗരം കൂടണയാനുള്ള തിരക്കിലേക്ക് ചുവടു മാറ്റുന്നു …. ഇന്നും നാളെയും ഞാന്‍ ഈ തിരക്കില്‍ അലിയുന്നില്ല .. പഴയ ഓർമകളുടെ ഒപ്പം അവയുടെ വേഗത്തിനൊപ്പം മെല്ലെ ഒരു തിരിച്ചു പോക്ക് .
ഇവിടെ ഈ നഗരത്തില്‍ എത്തിയിട്ട് 4 വർഷം ആകുന്നു .. ഇതിനിടയില്‍ ഒരിക്കല്‍പോലും നാട്ടില്‍ പോയില്ല ..എന്തോ തോന്നിയില്ല .. അല്ലെങ്കില്‍ തന്നെ നാടിനോട് ഒരു വല്ലാത്ത അടുപ്പവും ഉണ്ടായിട്ടില്ല ...പഴയ ആ എന്നില്‍ നിന്നും ഇപ്പോഴത്തെ ആ എന്നിലേക്കുള്ള ദൂരം വളരെ കൂടുതലായി തോന്നി … പഴയ classmates വിളിക്കുമ്പോഴാണ് പലപ്പോഴും ഞാന്‍ ജീവിച്ചിരിക്കുന്നു എന്നോര്‍മ തന്നെ വരുന്നത് ,, പലരും പറഞ്ഞു നാട്ടിലേക്ക് വാ അവിടെ ആണേലും നല്ല ജോലി ശരിയാകുമല്ലോ .. IT field അല്ലെ ..

പക്ഷെ എന്തോ തോന്നിയില്ലാ .. ഇപ്പോഴത്തെ ഓഫീസിലെ തിരക്കില്‍ അലിയുമ്പോള്‍ ഒന്നും ഓര്‍ക്കാതെ അങ്ങനെ അങ്ങനെ പോകാം .
4 വർഷം ആയെങ്കിലും ഇവിടെ വളരെ അടുത്ത friends ആരും ഇല്ലാ ..അതുകൊണ്ട് നാളത്തെ കാര്യം ആരോടും explain ചെയ്യേണ്ടിയും വന്നില്ല....
ഇനിയും ഇഷ്ടം പോലെ സമയമുണ്ട് .. ഇന്നത്തെ രാവ് പുലരണം …നാളെ 11 മണിയോടെ അടുത്ത പരിപാടി ഉള്ളു ..
നാളെ അവള്‍ വരുന്നു ...4 വര്‍ഷത്തില്‍ ഏറെ ആയി അവളുടെ mail or call വന്നിട്ട് … ഒടുവില്‍ കഴിഞ്ഞ തിങ്കളാഴ്ച ഒരു mail വന്നു .. inbox ആദ്യം അവളുടെ mail കണ്ടപ്പോള്‍ .. സത്യം പറഞ്ഞാല്‍ അത്ഭുതം ഒന്നും തോന്നിയില്ല .. എപ്പോഴും expect ചെയ്തിരുന്നു എന്നതാണ് സത്യം …
“ഡാ .. Wednesday ഞാന്‍ നിന്റെ നഗരത്തിൽ ലാന്‍ഡ് ചെയ്യുന്നു . അന്നത്തെ എന്റെ ഫുള്‍ ചിലവുകളും വഹിക്കാന്‍ നിനക്ക് അസുലഭ സൌഭാഗ്യം വന്നു ചേര്‍ന്നിരിക്കുന്നു ..”
അല്പം കഴിഞ്ഞു കോളും വന്നു .. “ ഡാ ഞാന്‍ വരുന്നു …ശേഷം നേരില്‍ ” 2 വരി മാത്രം …പെട്ടെന്ന് ലൈന്‍ കട്ട് ആയി .. അവളാണെന്നു തിരിച്ചറിയാന്‍ വല്യ പാടൊന്നും ഉണ്ടായില .. എന്തോ അവളൊരു virus പോലെ ആണ് … പക്ഷെ എത്ര format ചെയ്താലും പോകില്ല എന്ന് മാത്രം .. വര്‍ഷങ്ങളുടെ പരിചയം കൊണ്ട് ശരീരത്തിന്റെ ഒരു ഭാഗമായി മാറിയത് പോലെ....
അവളോടെനിക്ക് പ്രണയമായിരുന്നോ ….? അറിയില്ല .. but അവള്‍ ഉള്ളപ്പോഴും അവള്‍ പോയി കഴിഞ്ഞും അങ്ങനെ ഒരു വികാരം വേറെ ആരോടും തോന്നിയില്ല എന്നത് മാത്രമറിയാം .. പറയാന്‍ കുറെ തവണ നോക്കി …പറയാതെ അവള്‍ക്കു അറിയാമെന്നും കരുതി ...
വൈകുന്നേരങ്ങളിലെ streetlight നു കീഴിലുടെയുള്ള നടത്തത്തിനിടയില്‍ … തട്ടുകടയിലെ fud അടിക്കാന്‍ പോകുന്നതിനിടയില്‍ ..നല്ല പുസ്തകങ്ങള്‍ കാണുമ്പോള്‍ .. നല്ല ഒരു സ്ഥലം കാണുമ്പോള്‍ ..എല്ലായിടത്തും ഇപ്പോള്‍ അവളെ വല്ലാതെ മിസ്സ് ചെയ്യുന്നു …പറഞ്ഞു മനസ്സിലാക്കാവുന്നതിനും അപ്പുറം .
നാളെ അവള്‍ വരുന്നു ..കല്യാണം വിളിക്കാന്‍ …J
നടന്നു റൂമില്‍ എത്തിയത് അറിഞ്ഞില്ല … കുറെ നാളായിട്ട് നടപ്പും ഉണ്ടാകാറില്ല .. ഇന്നെന്തോ നടക്കാന്‍ നല്ലൊരു മൂഡ് …
12-03-2008
Wednesday
ആലോചനകളൊക്കെ കഴിഞ്ഞു എപ്പോഴാണ് ഉറങ്ങിയത് എന്ന് അറിയില്ല …
ഓഫീസില്‍ പോകേണ്ടാത്തതിനാൽ ബെഡില്‍ തന്നെ കിടന്നു കുറെ നേരം …അവള്‍ വരുമ്പോള്‍ 11 കഴിയുമെന്നാണ് പറഞ്ഞത് .. സമയം ഇനിയുമുണ്ട് ഇഷ്ടം പോലെ .അവളോടെങ്ങനെ ആണ് പിരിഞ്ഞത് .. അറിയില്ല … പതുക്കെ .. പതുക്കെ അതങ്ങ് പോവുകയായിരുന്നു …പോവുകയാണെന്ന് മനസിലാക്കിയെങ്കിലും തടയാന്‍ കഴിഞ്ഞില്ല .. അതെന്താണെന്ന് അറിയുകയുമില്ല ...
പതുക്കെ എഴുന്നേറ്റു കുളിയും തേവാരവും എല്ലാം കഴിഞ്ഞപ്പോഴേക്കും ഒരുപാടു വൈകി … വൈകണമെന്നു തീരെ ആഗ്രഹിച്ചില്ലെങ്കിലും ബൈക്കില്‍ അവള്‍ പറഞ്ഞിടത്തേക്ക് എത്തിയപ്പോഴേക്കും അവളെത്തി കഴിഞ്ഞിരുന്നു .. ഞാന്‍ ബൈക്ക് വച്ച് അവളുടെ അടുത്തേക്ക് ചെന്ന് ..
“ഡാ . അലവലതീ നീ എന്താ കഴിക്കുന്നതെല്ലാം നേരെ ടോയ്‌ലെറ്റിലോട്ട് തട്ടുകയാണോ ..മെലിഞ്ഞു മെലിഞ്ഞു ഇതെങ്ങോട്ട പോകുന്നെ ”- അവള്‍ക്കൊരു മാറ്റവുമില്ല
“എന്ത് ചെയ്യാനെടി നീ പോയതിന്റെ വിഷമത്തില്‍ ഞാന്‍ food അടി കുറച്ചു ,കുറച്ചു കൊണ്ട് വരികയാ … അങ്ങനെ ഞാൻ ഈ മെട്രോ കടപ്പുറത്തിലൂടെ പാടി പാടി നടക്കും ”-ഞാന്‍
“ഓഹോ …ഞാനുള്ളപ്പോള്‍ നീ ആനയുടെ അത്രയും ഉണ്ടായിരുന്നല്ലോ … ഒന്ന് പോടാപ്പാ ”
“നീ എന്നെ ഈ പൊരി വെയിലത്ത് നിറുത്തി കറുപ്പിക്കനാണോ തീരുമാനം .. എന്റെ കല്യാണം ആടാ …പെണ്ണ് കറുത്ത് പോയെന്നു പറഞ്ഞു അവനെങ്ങാനും ഇട്ടേച്ചു പോയാല്‍ ഞാന്‍ നിന്റെ വീട്ടിലേക്കു വരും പറഞ്ഞേക്കാം ..”:- അവളുടെ രൂപത്തിന് മാത്രമല്ല നാക്കിനും ഒരു മാറ്റവുമില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു .
“നിന്റെ വായിലെന്താ പഴം തിരുകി കയറ്റി വച്ചിരിക്കുന്നോ .. .”: അവള്‍
“ഞാന്‍ ഇവിടെ വല്ല പാണ്ടിലോറിയും ഉണ്ടോന്നു നോക്കുവായിരുന്നു ..നിന്നെ വീട്ടില്‍ കയറ്റുന്നതിലും ഭേദം അതിന്റെ മുന്നില്‍ ചാടി ചാവുന്നതാ …””-ഞാന്‍
ഞങ്ങള്‍ പതുക്കെ അടുത്തുള്ള റെസ്റ്റോറന്റിലേക്കു കയറി … ചെറിയ മഴ പെയ്യാന്‍ തുടങ്ങി … “കണ്ടോടാ ഐശ്വര്യമുള്ളവര്‍ വന്നപ്പോള്‍ മഴ പെയ്യുന്നത് …”
“നീ വന്നത് കൊണ്ട് മര്യാദക്ക് പെയ്യാനിരുന്ന മഴ പോലും വെറുതെ ചാരുന്നതേ ഉള്ളു …”
“ബ്ലാആആ …..” അവൾ കൊഞ്ഞനം കുത്തി
“അലവലാതി നിനക്കൊരു മാറ്റവുമില്ലല്ലോ ….”:ഞാന്‍ .
“നിനക്ക് മാറ്റങ്ങളെ ഉള്ളു …വീണ്ടും മെലിഞ്ഞു … ക്ലീന്‍ ഷേവിനു പകരം കുറ്റി താടി കയറി … പഴയ ചിരി മാത്രം ബാക്കി …”
കുറച്ചു നേരം ഞങ്ങള്‍ ഒന്നും മിണ്ടിയില്ല ..
“നാട്ടിലേക്ക് ചെന്നിട്ടു ഒരുപാട് നാളായെന്നു അവിടെ എല്ലാവരും പറയുന്നത് കേട്ടു.. പാര്‍വതിയുടെ കല്യാണം ആയിരുന്നല്ലോ last month..വിളിച്ചിട്ട് നീ ചെന്നില്ലാന്നു അവള്‍ പറഞ്ഞു .

ഞാന്‍ കഴിഞ്ഞ ആഴ്ച അവളുടെ അടുത്ത് പോയിരുന്നു . നീ എന്താ നാടുമായുള്ള ബന്ധം ഒക്കെ വിട്ടോ .. nostalgic feelings ഏറ്റവും ഉള്ള ആളായിരുന്നല്ലോ .. എന്നിട്ടെന്തു പറ്റി..”?
“മാറ്റങ്ങള്‍ അനിവാര്യമല്ലേ മകളെ ..”
“ചോദിക്കുന്നത്നു മറുപടി പറയാതെ escape ആകുന്ന നിന്റെ ഈ ഊള സ്വഭാവം ഉണ്ടല്ലോ … നിന്നെ ഞാന്‍ കൊല്ലും .. ഉറപ്പായിട്ടും നിന്റെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും ”
“എന്തുവാടി .. പ്രത്യേകിച്ചോന്നുമില്ല ..അങ്ങനെ തോന്നിയില്ല .. പോകണം ..ഇപ്പോള്‍ എന്തോ അകെ ഒരു മടുപ്പ് .. so തത്ക്കാലം പോകണ്ടാന്നു വച്ചു ”
“mhmmmm…”:അവളൊന്നു മൂളി ..

“പിന്നെ എന്നാണു ഒരു ഹതഭാഗ്യവാന്‍ കുഴിയില്‍ ചാടാൻ പോകുന്നത് …?” എന്റെ ചോദ്യം അവളെ നിശ ബ്ദതയില്‍ നിന്നുണര്‍ത്തി ..
“ലവന്‍ കുഴിയില്‍ വീഴുന്നത് next month 19th …നീ എത്തണം .. എന്റെ മണിയറ ഒരുക്കേണ്ടത് നീ അല്ലേടാ ..”: അവള്‍ ചിരിച്ചു …
ഞാനൊന്നും മിണ്ടിയില്ല …
“ഡാ പട്ടീ .. നീ വരില്ലേ ന്നു …?”
“മോളെ .. അലവലതീ .. ഞാന്‍ വരില്ലാ …”
അവളൊന്നും മിണ്ടിയില്ല .. ചിരിച്ചു കൊണ്ട് പതുക്കെ കാപ്പി കുടിച്ചു പുറത്തെ മഴ നോക്കിയിരുന്നു ..
മഴ മാറിയപ്പോള്‍ ഞങ്ങള്‍ പതുകെ പുറത്തേക്കു നടന്നു ..
“ഡാ …. അപ്പോള്‍ ഞാന്‍ ഇറങ്ങട്ടെ … നിനെ കാണാന്‍ വേണ്ടിയാണ് ഇങ്ങോട്ട് വന്നത് .. നാളെ തന്നെ തിരിച്ചു പോകണം .. പിന്നെ കല്യാണത്തിന്റെ ആ week ആണ് വരിക ..”: അവള്‍ ..
“ അങ്ങനെ ആകട്ടെ മാഷെ .. bst of luck…”
“പോടാ … അവന്റെ അമ്മൂമ്മേടെ bst of luck.. അതും എന്നോട് ….” ചിരിച്ചു കൊണ്ട് അവള്‍ യാത്ര പറഞ്ഞു …
"നിനക്കല്ലെടി പുല്ലേ... നിന്നെ കെട്ടുന്നവനാ..."
"പോടാ...മാ...മാ.. മോനെ.. ":- അവള്‍.
"അപ്പോള്‍ ഓക്കേ ബോസ്സ്..ബൈ..ബൈ"..
ഞാനും പതുകെ ഇറങ്ങി …ശരിയാണ് . കാലമെത്ര ചെന്നാലും അവളുടെ ഓര്‍മ്മകള്‍ മനസ്സില്‍ നിന്ന് പോകില്ല …bt I am haappyyyyyyyyy….കാലുകൾ ചലിക്കുന്നിടത്തേക്കു ഞാനും നടന്നു
No comments:
Post a Comment