Monday 17 September 2012

ഒരു മഴ പെയ്തു തോരുന്നു.

ഒടുവില്‍ വിരല്‍ തുമ്പിലെ അവസാന പിടിയും 
വിട്ടു നീ, എന്നില്‍ നിന്നെ മെല്ലെ അകന്നു പോയി ...
അതോ,
അതൊരു തോന്നല്‍ മാത്രമോ ....
എന്റെ വെറും തോന്നല്‍ മാത്രം....
കടലിരമ്പുന്ന  ശബ്ദം ശങ്ക്കില്‍ നിന്ന് കേട്ട് 
ഒരു കടല്‍ അതില്‍ ഒളിച്ചിരിക്കുന്നു എന്ന് 
ഞാന്‍ വിചാരിച്ചതുപോലെ ....
നീ എന്നും അകലെ മാത്രമായിരുന്നുവോ...
 എന്നും വാക്കുകള്‍ എനിക്ക് പിടി തരാതെ 
ഒഴിഞ്ഞു മാറിയിരുന്നു ...
നീ പറയാറുള്ളതും എനില്‍ നിന്ന് ഒളിചോടിയിരുന്നു...
എന്റെ വിഭ്രാന്തി പോലെ നിന്റെ 
വാക്കുകളും ഓര്‍മകളും എനിക്കായി ഞാന്‍ മാറ്റിയിരുന്നു..
ഒടുവില്‍ ഒരു പനിചൂടില്‍  എല്ലാം 
ഒരുകി ഒലിക്കുമ്പോള്‍ ഞാന്‍ അറിയുന്നു
ശൂന്യത..വ്യര്‍ധത...
അകലെ ഒരു മഴ പെയ്തു തീരുന്നു...
അരുകില്‍ വരാതെ..

3 comments:

  1. :) നിനക്കായ്‌ ദൈവം കൊളുത്തി വെച്ച ഒരു മണ്‍ചെരാത്‌ എവിടെയോ ഉണ്ട്... കാലം തെറ്റി അടിക്കുന്ന ഒരു കാറ്റിലും അത് കെടാതെ നീ കണ്ടെത്തികൊള്ളുക..

    ReplyDelete