
തളം കെട്ടിയ നിണവും നിറഞ്ഞിരുന്നു....
മരണത്തിന്റെ മടുപ്പിക്കുന്നതും
ചിലസമയങ്ങളില്‍ കൊതിപ്പിക്കുന്നതുമായ
സുഗന്ധമായിരുന്നു നിന്റെ ചായക്കൂട്ടുകള്‍ക്ക് ...
കുഴിമാടത്തിലെ ജഡങ്ങളെ കുഴിമാന്തിയെടുത്തു നീ
പുല്‍കാര്‍ ഉണ്ടായിരുന്നു ...
ജീവിതത്തിന്റെ കഥ കേള്‍ക്കനാണെന്ന് നീ
എന്നോട് രഹസ്യം പറഞ്ഞു...
ഗുല്‍മോഹര്‍ പൂക്കള്‍ കോരിയെടുത് നീ നിന്റെ
നഷ്ട പ്രണയത്തിന്റെ ചില്ലുകള്‍ കോരിയെടുത്തു..
ഒരിക്കല്‍ നീ പറഞ്ഞു
എന്നെ ഇഷ്ടമാണെന്ന്..
എന്റെ രക്തം കൊണ്ട് നിനക്ക് പുതിയ ചിത്രം വരക്കണമെന്ന്..
എന്റെ മരണത്തില്‍ തൊട്ടു കൊണ്ട് നീ നിന്റെ
സ്രഷ്ടി പൂര്‍ത്തിയാക്കി..
ഹാ...മാസ്റ്റര്‍ പീസ്....
No comments:
Post a Comment