Monday 25 March 2013

തുരുത്ത്



ചില നിമിഷങ്ങളെ നാമിനിയും 
മറക്കുവാൻ പഠിക്കേണ്ടിയിരിക്കുന്നു ..
എൻ  സ്വപ്ന ജാലകത്തിൽ 
ഒരു മഞ്ഞു വരയായ് 
നിന്നോർമകൾ ചിത്രങ്ങൾ 
വരക്കാറുണ്ട്  ഇപ്പോഴും ...
കൈ  കോർത്ത്നടന്നൊരാ 
പാതയോരങ്ങളിലെ  വാക മരങ്ങൾ 
പിന്നെയും പൂത്തിരുന്നു
നിന്റെ ഗന്ധം നിറഞ്ഞൊരു ഉടലിൽ 
നീറുന്നൊരു  മനമുള്ളത് നീ മറന്നുവോ...
മനസങ്ങനെ ആണ് ...
ഓർമകളുടെ  തെളിവെളിച്ചത്തെ 
മറവിയുടെ ഗുഹയിൽ 
ഒളിപ്പിക്കുവാനെളുപ്പം ..
എങ്കിലും  മറക്കുവാൻ 
നിനച്ചൊരു സ്വപ്നങ്ങളെ 
കൂർത്ത മുല്ലുകളാൽ കോർത്ത് 
ഹൃദയത്തിൽ  കൊരുത്തിടും..
ഇരുൾ വീണ മുറികളിൽ 
കനൽ കോരി വിതറി 
അതിലൊരു പട്ടു മെത്ത വിരിച്ചെന്റെ 
മനസിന്റെ വ്യഥകൾ മറന്നിടാം ...
കുറച്ചേറെ  മൗനമായി ഇരുന്നിടാം 
മൌനത്തിൽ അലിഞ്ഞിടാം 



ഇവിടെ വരെ


നിന്റെ മുഖ ചിത്രങ്ങൾ 
പകർത്തിയ  എൻ 
മനസിൻ ചുവരുകളിൽ 
 ഇനി  മറവിയുടെ
മാറാല കൊണ്ടെനിക്ക് 
നിന് മുഖം മായ്ക്കേണം ....
പിന്നീടതിലൊരു  മഴ വീണ് 
നനഞ്ഞൊരു  പുതു ജീവന്റെ 
വിത്ത് പാകി 
അതിലെൻ മരണത്തെ 
മറന്ന് ഇടണം ..
മൌനത്തിൽ ഉറഞ്ഞിടുന്ന 
വാക്കുകളിലെൻ 
വ്യഥകൾ  അറിയാതെ 
മായുന്നുവോ...
ഒരു നിമിഷം .....
ഒരു കർക്കിടക  മഴ പോൽ 
ആർത്തലച്ചു പെയ്തു തോർന്നു 
എങ്ങോ ഒഴുകി മറയുവാൻ 
ഏതു നിമിഷം  ബാക്കി ...