Wednesday, 22 June 2016

നരക വൃത്തം - തഹാറൂഷ് ജമായ്‌ (taharrush gamea)

2011 ഫെബ്രുവരി

ഈജിപ്തിലെ വിപ്ലവത്തിന്റെ അവസാന നാളുകൾ ആയിരുന്നു അത്. ഹോസ്നി മുബാറകിന്റെ സർക്കാർ നിലം പതിക്കുമെന്ന് ഉറപ്പായി. താൻ വരുന്ന പ്രെസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നു മുബാറക് പറഞ്ഞെങ്കിലും പ്രക്ഷോഭകാരികൾ അതൊന്നും വക വച്ചിരുന്നില്ല . കെയ്‌റോ യിലെ  എല്ലാ പ്രക്ഷോഭങ്ങളുടെയും തുടക്കവും അവസാനവുമെല്ലാം തഹ്‌രീർ  സ്‌ക്വയർ ആയിരുന്നു. ഈജിപ്തിലെ എല്ലാ സമരങ്ങളുടെയും ശ്രദ്ധാ കേന്ദ്രങ്ങളിൽ പ്രധാനപെട്ടതായിരുന്നു തഹ്‌രീർ സ്‌ക്വയർ .
മുല്ലപ്പൂ വിപ്ലവത്തിന്റെ ചുവടു പിടിച്ചു ആരംഭിച്ച ഈജിപ്തിലെ ജനങ്ങളുടെ വിപ്ലവം റിപ്പോർട് ചെയ്യുവാൻ ലോകമാനം ഉള്ള എല്ലാ വാർ കറസ്പോണ്ടന്റ്സ് ഈജിപ്തിൽ എത്തിയിരുന്നു .

11 ഫെബ്രുവരി

മുബാറകിന്റെ സർക്കാർ നിലം പതിച്ചു . അർദ്ധ രാത്രിയിൽ തഹ്‌രീർ സ്‌ക്വയർ ജനലക്ഷങ്ങേലെ കൊണ്ട് നിറഞ്ഞു . അക്കൂട്ടത്തിൽ അമേരിക്കൻ ടെലിവിഷൻ റേഡിയോ നെറ്റ്‌ വർക് ആയ CBS News correspondent  ആയ ലാറ ലോഗനും ഉണ്ടായിരുന്നു . ദക്ഷിണാഫ്രിക്കൻ സ്വദേശി ആയ ലാറ , പ്രശസ്ത ആയ war correspondent  ആയിരുന്നു. തഹ്‌രീർ സ്‌ക്വയർ ശബ്ദമുഖരിതമായിരുന്നു . എല്ലായിടത്തും പാട്ടും ഡാൻസും . ജനങ്ങൾ ആഹ്ലാദത്തിന്റെ ഉന്മാദാവസ്ഥയിൽ ആണെന്ന് ലാറയ്ക്കു തോന്നി. ഇത് റിപ്പോർട് ചെയ്യുവാൻ വന്നിലിരുന്നെങ്കിൽ തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാകുമായിരുന്നു.

ലാറയോടൊപ്പം പ്രൊഡ്യൂസർ  മാക്സ് മക്ലെല്ലാൻ , ക്യാമറാമാൻ റിച്ചാർഡ് ബട്ലർ , ഒരു ലോക്കൽ ഹെൽപ്പർ , ഈജിപ്ഷ്യൻ ഡ്രൈവർ  കൂടാതെ സെക്യൂരിറ്റി ഗുർഡ് ആയി റെയ് .

ഏതാണ്ട് ഒരു മണിക്കൂറോളം നേരത്തെ ഷൂട്ടിങ്ങിനു ശേഷം അവരുടെ സംഘത്തിന്റെ ക്യാമെറ ബാറ്ററി തീരാറായിരുന്നു. അപ്പോഴാണ് ലോക്കൽ ഹെൽപ്പർ ആയ ബാഹ പറഞ്ഞത് "നമുക്കെത്രയും വേഗം ഇവിടെ നിന്ന് പുറത്തു കടക്കണം ". അയാൾ വല്ലാത്ത പരിഭ്രമത്തിൽ ആയിരുന്നു . ഈജിപ്ഷ്യൻകാരനായ ബാഹയ്ക്ക് ജനക്കൂട്ടത്തിന്റെ മുദ്രാവാക്യങ്ങളുടെ രീതി മാറിയത് മനസ്സിലായിരുന്നു.

പക്ഷെ വൈകി പോയിരുന്നു . ചുറ്റും ഡാൻസ് കളിച്ചു കൊണ്ടിരുന്നു എന്നു ലാറ വിശ്വസിച്ച ജനക്കൂട്ടം പതുക്കെ ഒരു വൃത്താകൃതിയിൽ ആയി കഴിഞ്ഞിരുന്നു . അതിനു നടുവിൽ ലാറയും സംഘവും .

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിന് മുന്നേ ആൾക്കൂട്ടത്തിൽ നിന്ന് അവളുടെ വസ്ത്രങ്ങൾ ഉരിഞ്ഞു . തടയാൻ ശ്രമിച്ചപ്പോൾ ഒക്കെ മർദിച്ചു വീഴ്ത്തി . ലാറയുടെ നിലവിളി ജനക്കൂട്ടത്തിനു വീണ്ടും ആവേശമായി . അവൾ ഉറക്കെ കരയും തോറും അവർ ചെന്നായ്ക്കളെ പോലെ ചാടി വീണു. ലാറയെ രക്ഷിക്കാൻ ശ്രമിച്ച റേയെ ജനക്കൂട്ടം തല്ലി പുറത്തേക്കെറിഞ്ഞു . ഇതിനിടയിൽ ആരോ പറഞ്ഞു ഇവൾ ജൂതനാണ് . അത് ജനക്കൂട്ടത്തിനു വീണ്ടും എരി  തീയായി .. ചിലർ മൊബൈലിൽ പടം പിടിച്ചു. മറ്റു ചിലർ മർദിച്ചു . പ്രതിഷേധിക്കുംതോറും ജനക്കൂട്ടത്തിന്റെ ആവേശം കൂടി . അവളെ എവിടേക്കും ഇവിടേക്കും വലിച്ചിഴച്ചു കൊണ്ട് നടന്നു.. പീഡിപ്പിച്ചു... താൻ മരിക്കുമെന്ന് ലാറയ്ക്കു തോന്നി. ഒന്നും രണ്ടും വയസുമുള്ള മക്കളെ ഓർത്തു ലാറ പിന്നെ പ്രതിഷേധിക്കാതെ കിടന്നു. ഇതിനിടയിൽ ചിലർ രക്ഷിക്കാൻ വരുന്നതായി കണ്ടു . ലാറയിൽ പ്രതീക്ഷ വളർന്നു . പക്ഷെ അവര്ക് ജനക്കൂട്ടത്തിന്റെ കവച്ചു മുന്നോട്ട് വരാൻ കഴിഞ്ഞില്ല. പക്ഷെ അവരിൽ ചിലർ തന്നെ ലാറയെ ആക്രമിക്കാനും വന്നപ്പോഴാണ് അത് രക്ഷകർ അല്ലായെന്നു അവൾക് മനസിലായത് .
ഒടുവിൽ 25 മിനുട്ടിനോളം ശേഷം മാധ്യമപ്രവർത്തകരാണെന്നും  രക്ഷിക്കണമ് എന്നുള്ള സംഘങ്ങളുടെ അപേക്ഷ കേട്ട് സൈന്യം എത്തി ലാറയെ രക്ഷിക്കുമ്പോഴേക്കും അവൾ മൃതപ്രായ ആയി കഴിഞ്ഞിരുന്നു . സത്യത്തിൽ അവിടെ അരങ്ങേറിയത് തഹാറൂഷ് ജമായ എന്ന വിനോദം ആയിരുന്നു . സ്ത്രീകളെ പരസ്യമായി കൂട്ട മാനഭംഗം ചെയ്യുക .

ചില രാജ്യങ്ങളിലെ സ്ത്രീ വിദ്വേഷ ചിന്താഗതി പുലർത്തുന്ന സമൂഹം ആചരിക്കുന്ന ക്രൂരമായ വിനോദമാണ് തഹാറൂഷ് ജമായ്‌ . തഹാറൂഷ് എന്നതിന്റെ അർത്ഥം പീഡിപ്പിക്കുക എന്നതാണ് .2005 മുതൽ ഈജിപ്തിൽ പലയിടങ്ങളിലായി തഹാറൂഷ് ജമായ ആവർത്തിച്ചിട്ടുണ്ട് . നൂറോ അതിലധികമോ വരുന്ന ജനക്കൂട്ടം സ്ത്രീയെ വൃത്താകൃതിയിൽ വളയുകയും ആക്രമിക്കുകയും ആണ് ചെയ്യുന്നത് . ഇതിൽ ചിലർ രക്ഷിക്കാൻ വരുന്നതായിട്ട് അഭിനയിച്ച ഇരയിൽ  പ്രതീക്ഷ വളർത്തുന്നു . ഈ ആക്രമണത്തെ ഈജിപ്തിൽ പറയുന്നത് വൃത്തത്തിനുള്ളിലെ നരകം (circle of hell) എന്നാണ് . 

2005 ൽ ഈജിപ്തിൽ തഹ്‌രീർ സ്‌ക്വയറിൽ തന്നെ പ്രതിഷേധക്കാർക്കെതിരെ പോലീസും സർക്കാർ അനുകൂലികളും തഹാറൂഷ് ജമായ്‌ നടത്തിയിരുന്നു . ഇരകൾക്കാണു നാണക്കേടുണ്ടാകേണ്ടത്, ആക്രമിക്കുന്നവർക്കല്ല എന്നതാണ് ഇവരുടെ കാഴ്ചപ്പാട്. 
ഈജിപ്തിന് പുറമെ 2016 ജനുവരിയിൽ ജര്മനിയിലും ഇത്തരം സംഭവങ്ങൾ നടന്നിരുന്നു . ഒരു മതത്തിന്റെയും വിശ്വാസത്തിന്റെയും പിന്തുണയില്ലെങ്കിലും ഈജിപ്തിൽ റംസാൻ ആഘോഷങ്ങൾക്കിടയിലും തഹാറൂഷ് ജമായ്‌ നടത്തിയിരുന്നു .No comments:

Post a Comment