Monday 16 May 2016

കടലിലെ വിസ്മയ ലോകം : Scuba diving at pondicherry

കോളേജ് പഠനത്തിനു ശേഷം വേലയും കൂലിയും ഇല്ലാതെ കറങ്ങി   തിരിഞ്ഞു കാണുന്ന എല്ലാ   സൈറ്റിലും ബയോ ഡേറ്റയും upload ചെയ്തു  നടക്കുന്നതിനിടയിൽ ആണ് ആദ്യമായിട്ട് scuba diving  കുറിച്ച് കേൾക്കുന്നത് .  കുറെ അന്വേഷിച്ചു . ഒരു ജോലി ആയിട്ടോ ഹോബി ആയിട്ടോ ഇതിനെ കൊണ്ട്  നടക്കാൻ പറ്റുമോ എന്ന് . എന്നാൽ ഇൻഡ്യയിൽ ആൻഡമാനിലും ഗോവയിലും മാത്രമേ കണ്ടോള്ളൂ . ഗോവയിലെ  കുറിച്ചു്  അത്ര നല്ല അഭിപ്രായം കണ്ടതുമില്ല . പിന്നെ ഉള്ളത് സിൻഗ്ഗപ്പൂരൊ മാലി ദ്വീപോ ആണ് . അങ്ങനെ അതങ്ങ് വിട്ട് ജോലിക്ക് പുറകെയുള്ള നെട്ടോട്ടം തുടർന്നു . പിന്നീട്  കോട്ടയം വാഗമണ്ണിൽ paragliding നടത്തിയതിനു ശേഷമാണു പഴയ scuba diving മോഹം വീണ്ടും ഉണർന്നത്‌ .

വീണ്ടും കുറെയേറെ അന്വേഷണത്തിന് ശേഷം ആണ് പോണ്ടിച്ചേരി നല്ലൊരു സ്ഥലമാണ്‌ എന്നറിഞ്ഞത് . പിന്നെ അങ്ങോട്ട്‌ വച്ച് പിടിക്കാനുള്ള പുറപ്പാടായി... കല്യാണം കഴിഞ്ഞതിന്റെ പിറ്റേ മാസം അങ്ങോട്ട്‌ ട്രിപ്പും ബുക്ക്‌ ചെയ്തു . കല്യാണത്തിനു ശേഷം വേറെ യാത്രകള ഒന്നും പോയിട്ടില്ലാത്തതിനാൽ നല്ല പാതിയും വരണമെന്ന് പറഞ്ഞു ബഹളം വച്ച് നടക്കുന്നുണ്ടായിരുന്നു . അവസാനം  വാമ ഭാഗത്ത്തിനെയും കൂട്ടി പോണ്ടിച്ചേരി ക്ക്  യാത്രയായി .

scuba diving  ന്റെ കാര്യം ഭാര്യയോട് പറഞ്ഞിരുന്നില്ല . പോണ്ടിച്ചേരി വളരെ മനോഹരമായ ഒരുപാട് കാണുവാൻ ഉള്ള സ്ഥലം ആണെന്ന് പറഞ്ഞ് കുറെയേറെ നുണകളുടെ പുറത്ത് ആളെയും കൂട്ടി സ്ഥലത്ത് എത്തി .  ഇവിടെ എത്തിയതിനു ശേഷമാണ് പ്രഥമ ലക്‌ഷ്യം scuba diving ആണെന്ന് ആളോട് പറഞ്ഞത് . പേടി ആണെങ്കിലും "ഞാനും വരും " എന്നാ വാക്ക് കേട്ട് പോണ്ടാട്ടിയെയും കൂട്ടി temple adventures office വന്നു register ചെയ്തു . scuba diving ൽ പരിചയം ഇല്ലാത്തതിനാൽ  Discover Scuba Diving 
 ആണ് എടുത്തത് . നീന്തൽ വശം ഇല്ലത്തവര്ക്കും  scuba diving നെ കുറിച്ച്  മനസിലാക്കുവാൻ പറ്റുന്ന കോഴ്സ് ആണിത് .

ഇതിലാദ്യം safety measures നെ കുറിച്ചു നമുക്ക് 2-3hrs പറഞ്ഞു തരും . എങ്ങനെയാണ് കടലിനടിയിലെക്ക് പോകുന്നത് , ബുദ്ധിമുട്ടുണ്ടായാൽ എങ്ങനെ communicate ചെയ്യും , pressure maintain ചെയ്യേണ്ടുന്നത് എങ്ങനെ ആണ് . ഇത്യാദി കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു തരും . ഞങ്ങളെ കൂടാതെ പിറ്റേ ദിവസത്തെ  diving ന് ചെന്നൈയിൽ നിന്ന് വന്ന വേറെ ഒരു couples  ഉണ്ടായിരുന്നു .

നുമ്മടെ ഭാര്യ ഇതെല്ലം എങ്ങനെ മനസിലാക്കും എന്നതായിരുന്നു എന്റെ പേടി. ആൾക്കണേൽ നീന്തലും വശമില്ല . എന്നാൽ എനിക്ക് മുന്നേ പൊണ്ടാട്ടി എല്ലാം പഠിച്ചു . അങ്ങനെ സുന്ദരി ആയ trainer ടെ സഹായത്തോടെ അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങൾ റൂമിലേക്ക്‌ മടങ്ങി , പിറ്റേ ദിവസത്തെ  diving നെ കുറിച്ച് ഓർത്തു  കൊണ്ട് .

രാവിലെ 6 നു തന്നെ ഞങ്ങൾ PADI temple adventures ഓഫീസിൽ എത്തി . അവടെ നിന്ന് പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങൾ 2 couples കൂടാതെ 2 instructors , 1 helper, 1 ഫോട്ടോഗ്രാഫർ ആയിട്ട് diving location എത്തി . ഇന്നലത്തെ സുന്ദരി ആയിരുന്നില്ല ഇന്ന് instructor ആയിട്ട് കൂടെ ഉണ്ടായിരുന്നത് . ഒരു സായിപ്പും കന്നടിഗയും ആയിരുന്നു. സുന്ദരി ഇല്ലാത്തതിന്റെ വിഷമത്തിൽ ഞാനും ബോട്ടിൽ കയറുന്നതിന്റെ വിഷമത്തിൽ നമ്മടെ ഭാര്യയും അങ്ങനെ diving location ലേക്ക്  യാത്രയായി.

കരയിൽ  നിന്ന് ഏകദേശം 6-8 km  ദൂരെ ആണ് diving location . എന്തായാലും  കടലിൽ പോകുന്നതല്ലേ കിട്ടുന്നതായി എന്നാ മട്ടിൽ ബോട്ട് ഡ്രൈവർ ചൂണ്ടയിട്ട് മീൻ പിടുത്തവും നടത്തി . ആദ്യം diving നടത്താൻ റെഡി ആയത് തമിഴ്നാട് couples ആണ് . അത് ഒരു കണക്കിന് നന്നായി . ശരിയായ പരീക്ഷണം diving ആയിരുന്നില്ല . കടലിൽ  നിറുത്തി ഇട്ടിരിക്കുന്ന ബോട്ടിൽ ഉള്ള കാത്തിരുപ്പാണ് . നട്ടപ്പറ വെയിലത്ത് അങ്ങോട്ടും ഇങ്ങോട്ടും ആടുന്ന ബോട്ടിൽ ഇരുന്നപ്പോൾ വയറ്റിൽ ചില ഉരുണ്ടു  കൂടൽ തുടങ്ങിയിരുന്നു . അത് എനിക്ക് മാത്രമല്ല എന്ന് മനസിലായത് വലിയൊരു ശബ്ദം  കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് . നമ്മുടെ തടിമാടനായ ഫോട്ടോഗ്രാഫർ ചർദിച്ചതാണു . അതിനു  പുറകെ എന്റെ പോണ്ടാട്ടിയും തുടങ്ങി . തൊട്ടു പുറകെ തമിഴ്നാട് ടീമുകളും . കടലിൽ ചാടിയാൽ ചർദി നില്ക്കും എന്ന് പറഞ്ഞു തമിഴ്നാട് ടീമിനെയും കൊണ്ട് instructors  പോയി .

പിന്നീട് ഏകദേശം ഒരു മണിക്കൂർ അവരെ കാത്തിരിക്കുക ആയിരുന്നു . ഒരു സമയം ഒരു ഗ്രൂപിനെ ആണ് കൊണ്ട് പോകുക . അവർ വരുന്നത് വരെ ബാക്കി ഉള്ളവർ ബോട്ടിൽ കാത്തിരിക്കണം . ഇതിനിടയിൽ  ചർദിക്കതെ ഇരിക്കാൻ ബോട്ട് ഡ്രൈവർ ഒരു പൊടിക്കൈ പറഞ്ഞു തന്നു . കടലിൽ നോക്കരുത് . അനങ്ങി കൊണ്ടിരിക്കുന്ന  എന്തെങ്കിലും,സാധനത്തിൽ നോക്കരുത് . അനങ്ങാതെ ഇരിക്കുന്ന എന്താണുള്ളത് . അവസാനം അങ്ങ് ദൂരെ കരയിൽ ഉള്ള കോടിയോ മറ്റോ കണ്ടു, അതിലും നോക്കി ഇരുന്നു .അതെന്തായാലും ഫലിച്ചു .

ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം ഞങ്ങളുടെ ഊഴമായി . ഇത്രയും നേരത്തെ കാത്തിരുപ്പിന്റെ എല്ലാ ക്ഷീണവും മാറ്റുന്നാതായിരുന്നു പിന്നീടുള്ള കാഴ്ചകൾ .

suit and oxygen cylinder അണിഞ്ഞു അങ്ങനെ ഞങ്ങൾ കടലിലേക്ക് back dive നടത്തി . ചാടിയ ഉടനെ ആകെ ഒരു അസ്വസ്ഥത ആയിരുന്നു . scuba diving ൽ  ഓർക്കേണ്ട ഒരു കാര്യം മൂക്കിന്റെ കാര്യം മറക്കുക എന്നുള്ളതാണ്. ഇനി നമ്മൾ ശ്വാസം വലിക്കുന്നത് മുഴുവൻ വായിലുടെ  ആണ് .  ഇടയ്ക്കു നമ്മൾ അണിഞ്ഞിരിക്കുന്ന ഗ്ലാസിൽ വെള്ളം കയറുമ്പോൾ, മാത്രമാണ് നമ്മുടെ മൂക്ക് നമ്മൾ ഉപയോഗിക്കുന്നത് , ആ വെള്ളം കളയുന്നതിനു വേണ്ടി .

ആഴങ്ങളിലേക്ക് പോകും തോറും ചിലപ്പോൾ ചെവി വേദന അനുഭവപ്പെടും. pressure variation വരുന്നതാണ്.
അതൊഴിവാക്കാനുള്ള വിദ്യകൾ എല്ലാം തലേന്നത്തെ ക്ലാസ്സിൽ പറഞ്ഞിരുന്നു . എന്തായാലും കടലിന്റെ  അടിയിലേക്ക് പോകും  തോറും വിസ്മയകരമായ കാഴ്ചകൾ ആയിരുന്നു . ജീവിതത്തിൽ  ഒരിക്കൽ എങ്കിലും നമ്മൾ എല്ലാവരും ഇത് അനുഭവിക്കേണ്ടത് ആണ് .

ബാക്കി വിശേഷങ്ങൾ ചിത്രങ്ങൾ പറയും ......



No comments:

Post a Comment