Monday, 16 May 2016

കടലിലെ വിസ്മയ ലോകം : Scuba diving at pondicherry

കോളേജ് പഠനത്തിനു ശേഷം വേലയും കൂലിയും ഇല്ലാതെ കറങ്ങി   തിരിഞ്ഞു കാണുന്ന എല്ലാ   സൈറ്റിലും ബയോ ഡേറ്റയും upload ചെയ്തു  നടക്കുന്നതിനിടയിൽ ആണ് ആദ്യമായിട്ട് scuba diving  കുറിച്ച് കേൾക്കുന്നത് .  കുറെ അന്വേഷിച്ചു . ഒരു ജോലി ആയിട്ടോ ഹോബി ആയിട്ടോ ഇതിനെ കൊണ്ട്  നടക്കാൻ പറ്റുമോ എന്ന് . എന്നാൽ ഇൻഡ്യയിൽ ആൻഡമാനിലും ഗോവയിലും മാത്രമേ കണ്ടോള്ളൂ . ഗോവയിലെ  കുറിച്ചു്  അത്ര നല്ല അഭിപ്രായം കണ്ടതുമില്ല . പിന്നെ ഉള്ളത് സിൻഗ്ഗപ്പൂരൊ മാലി ദ്വീപോ ആണ് . അങ്ങനെ അതങ്ങ് വിട്ട് ജോലിക്ക് പുറകെയുള്ള നെട്ടോട്ടം തുടർന്നു . പിന്നീട്  കോട്ടയം വാഗമണ്ണിൽ paragliding നടത്തിയതിനു ശേഷമാണു പഴയ scuba diving മോഹം വീണ്ടും ഉണർന്നത്‌ .

വീണ്ടും കുറെയേറെ അന്വേഷണത്തിന് ശേഷം ആണ് പോണ്ടിച്ചേരി നല്ലൊരു സ്ഥലമാണ്‌ എന്നറിഞ്ഞത് . പിന്നെ അങ്ങോട്ട്‌ വച്ച് പിടിക്കാനുള്ള പുറപ്പാടായി... കല്യാണം കഴിഞ്ഞതിന്റെ പിറ്റേ മാസം അങ്ങോട്ട്‌ ട്രിപ്പും ബുക്ക്‌ ചെയ്തു . കല്യാണത്തിനു ശേഷം വേറെ യാത്രകള ഒന്നും പോയിട്ടില്ലാത്തതിനാൽ നല്ല പാതിയും വരണമെന്ന് പറഞ്ഞു ബഹളം വച്ച് നടക്കുന്നുണ്ടായിരുന്നു . അവസാനം  വാമ ഭാഗത്ത്തിനെയും കൂട്ടി പോണ്ടിച്ചേരി ക്ക്  യാത്രയായി .

scuba diving  ന്റെ കാര്യം ഭാര്യയോട് പറഞ്ഞിരുന്നില്ല . പോണ്ടിച്ചേരി വളരെ മനോഹരമായ ഒരുപാട് കാണുവാൻ ഉള്ള സ്ഥലം ആണെന്ന് പറഞ്ഞ് കുറെയേറെ നുണകളുടെ പുറത്ത് ആളെയും കൂട്ടി സ്ഥലത്ത് എത്തി .  ഇവിടെ എത്തിയതിനു ശേഷമാണ് പ്രഥമ ലക്‌ഷ്യം scuba diving ആണെന്ന് ആളോട് പറഞ്ഞത് . പേടി ആണെങ്കിലും "ഞാനും വരും " എന്നാ വാക്ക് കേട്ട് പോണ്ടാട്ടിയെയും കൂട്ടി temple adventures office വന്നു register ചെയ്തു . scuba diving ൽ പരിചയം ഇല്ലാത്തതിനാൽ  Discover Scuba Diving 
 ആണ് എടുത്തത് . നീന്തൽ വശം ഇല്ലത്തവര്ക്കും  scuba diving നെ കുറിച്ച്  മനസിലാക്കുവാൻ പറ്റുന്ന കോഴ്സ് ആണിത് .

ഇതിലാദ്യം safety measures നെ കുറിച്ചു നമുക്ക് 2-3hrs പറഞ്ഞു തരും . എങ്ങനെയാണ് കടലിനടിയിലെക്ക് പോകുന്നത് , ബുദ്ധിമുട്ടുണ്ടായാൽ എങ്ങനെ communicate ചെയ്യും , pressure maintain ചെയ്യേണ്ടുന്നത് എങ്ങനെ ആണ് . ഇത്യാദി കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു തരും . ഞങ്ങളെ കൂടാതെ പിറ്റേ ദിവസത്തെ  diving ന് ചെന്നൈയിൽ നിന്ന് വന്ന വേറെ ഒരു couples  ഉണ്ടായിരുന്നു .

നുമ്മടെ ഭാര്യ ഇതെല്ലം എങ്ങനെ മനസിലാക്കും എന്നതായിരുന്നു എന്റെ പേടി. ആൾക്കണേൽ നീന്തലും വശമില്ല . എന്നാൽ എനിക്ക് മുന്നേ പൊണ്ടാട്ടി എല്ലാം പഠിച്ചു . അങ്ങനെ സുന്ദരി ആയ trainer ടെ സഹായത്തോടെ അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങൾ റൂമിലേക്ക്‌ മടങ്ങി , പിറ്റേ ദിവസത്തെ  diving നെ കുറിച്ച് ഓർത്തു  കൊണ്ട് .

രാവിലെ 6 നു തന്നെ ഞങ്ങൾ PADI temple adventures ഓഫീസിൽ എത്തി . അവടെ നിന്ന് പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങൾ 2 couples കൂടാതെ 2 instructors , 1 helper, 1 ഫോട്ടോഗ്രാഫർ ആയിട്ട് diving location എത്തി . ഇന്നലത്തെ സുന്ദരി ആയിരുന്നില്ല ഇന്ന് instructor ആയിട്ട് കൂടെ ഉണ്ടായിരുന്നത് . ഒരു സായിപ്പും കന്നടിഗയും ആയിരുന്നു. സുന്ദരി ഇല്ലാത്തതിന്റെ വിഷമത്തിൽ ഞാനും ബോട്ടിൽ കയറുന്നതിന്റെ വിഷമത്തിൽ നമ്മടെ ഭാര്യയും അങ്ങനെ diving location ലേക്ക്  യാത്രയായി.

കരയിൽ  നിന്ന് ഏകദേശം 6-8 km  ദൂരെ ആണ് diving location . എന്തായാലും  കടലിൽ പോകുന്നതല്ലേ കിട്ടുന്നതായി എന്നാ മട്ടിൽ ബോട്ട് ഡ്രൈവർ ചൂണ്ടയിട്ട് മീൻ പിടുത്തവും നടത്തി . ആദ്യം diving നടത്താൻ റെഡി ആയത് തമിഴ്നാട് couples ആണ് . അത് ഒരു കണക്കിന് നന്നായി . ശരിയായ പരീക്ഷണം diving ആയിരുന്നില്ല . കടലിൽ  നിറുത്തി ഇട്ടിരിക്കുന്ന ബോട്ടിൽ ഉള്ള കാത്തിരുപ്പാണ് . നട്ടപ്പറ വെയിലത്ത് അങ്ങോട്ടും ഇങ്ങോട്ടും ആടുന്ന ബോട്ടിൽ ഇരുന്നപ്പോൾ വയറ്റിൽ ചില ഉരുണ്ടു  കൂടൽ തുടങ്ങിയിരുന്നു . അത് എനിക്ക് മാത്രമല്ല എന്ന് മനസിലായത് വലിയൊരു ശബ്ദം  കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് . നമ്മുടെ തടിമാടനായ ഫോട്ടോഗ്രാഫർ ചർദിച്ചതാണു . അതിനു  പുറകെ എന്റെ പോണ്ടാട്ടിയും തുടങ്ങി . തൊട്ടു പുറകെ തമിഴ്നാട് ടീമുകളും . കടലിൽ ചാടിയാൽ ചർദി നില്ക്കും എന്ന് പറഞ്ഞു തമിഴ്നാട് ടീമിനെയും കൊണ്ട് instructors  പോയി .

പിന്നീട് ഏകദേശം ഒരു മണിക്കൂർ അവരെ കാത്തിരിക്കുക ആയിരുന്നു . ഒരു സമയം ഒരു ഗ്രൂപിനെ ആണ് കൊണ്ട് പോകുക . അവർ വരുന്നത് വരെ ബാക്കി ഉള്ളവർ ബോട്ടിൽ കാത്തിരിക്കണം . ഇതിനിടയിൽ  ചർദിക്കതെ ഇരിക്കാൻ ബോട്ട് ഡ്രൈവർ ഒരു പൊടിക്കൈ പറഞ്ഞു തന്നു . കടലിൽ നോക്കരുത് . അനങ്ങി കൊണ്ടിരിക്കുന്ന  എന്തെങ്കിലും,സാധനത്തിൽ നോക്കരുത് . അനങ്ങാതെ ഇരിക്കുന്ന എന്താണുള്ളത് . അവസാനം അങ്ങ് ദൂരെ കരയിൽ ഉള്ള കോടിയോ മറ്റോ കണ്ടു, അതിലും നോക്കി ഇരുന്നു .അതെന്തായാലും ഫലിച്ചു .

ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം ഞങ്ങളുടെ ഊഴമായി . ഇത്രയും നേരത്തെ കാത്തിരുപ്പിന്റെ എല്ലാ ക്ഷീണവും മാറ്റുന്നാതായിരുന്നു പിന്നീടുള്ള കാഴ്ചകൾ .

suit and oxygen cylinder അണിഞ്ഞു അങ്ങനെ ഞങ്ങൾ കടലിലേക്ക് back dive നടത്തി . ചാടിയ ഉടനെ ആകെ ഒരു അസ്വസ്ഥത ആയിരുന്നു . scuba diving ൽ  ഓർക്കേണ്ട ഒരു കാര്യം മൂക്കിന്റെ കാര്യം മറക്കുക എന്നുള്ളതാണ്. ഇനി നമ്മൾ ശ്വാസം വലിക്കുന്നത് മുഴുവൻ വായിലുടെ  ആണ് .  ഇടയ്ക്കു നമ്മൾ അണിഞ്ഞിരിക്കുന്ന ഗ്ലാസിൽ വെള്ളം കയറുമ്പോൾ, മാത്രമാണ് നമ്മുടെ മൂക്ക് നമ്മൾ ഉപയോഗിക്കുന്നത് , ആ വെള്ളം കളയുന്നതിനു വേണ്ടി .

ആഴങ്ങളിലേക്ക് പോകും തോറും ചിലപ്പോൾ ചെവി വേദന അനുഭവപ്പെടും. pressure variation വരുന്നതാണ്.
അതൊഴിവാക്കാനുള്ള വിദ്യകൾ എല്ലാം തലേന്നത്തെ ക്ലാസ്സിൽ പറഞ്ഞിരുന്നു . എന്തായാലും കടലിന്റെ  അടിയിലേക്ക് പോകും  തോറും വിസ്മയകരമായ കാഴ്ചകൾ ആയിരുന്നു . ജീവിതത്തിൽ  ഒരിക്കൽ എങ്കിലും നമ്മൾ എല്ലാവരും ഇത് അനുഭവിക്കേണ്ടത് ആണ് .

ബാക്കി വിശേഷങ്ങൾ ചിത്രങ്ങൾ പറയും ......



Sunday, 17 May 2015

എന്റെ കൊടിയുടെ നിറം ചുവപ്പ് ...



എനിക്കൊരു കൊടിയുണ്ടായിരുന്നു...
വരണ്ട മണ്ണിൽ ജീവന്റെ
നാമ്പ് ചാലിക്കനൊരു കൊടിമരം ..
വളരുംതോറും പിഴുതെറിയാൻ ആളുമുണ്ടായിരുന്നു .
ആ കൊടിയുടെ നിറം ചുവപ്പായിരുന്നു...
നിറം കുറയുമ്പോൾ ഞാനും കൂട്ടരും രക്തം
ചാലിച്ചൊരു കൊടി .
പിന്നീടൊരുനാൾ കൊടിയിൽ തളിരുകൾ ഉണ്ടായി..
മഴയത്ത് ഒലിച്ചു പോവാതെയും
കൊടും വേനല തീയിൽ ചാരമാവതെയും
ഞങ്ങൾ ജീവന കൊടുത്തു വളര്തിയൊരു കൊടി ..
തളിരുകൾ വളര്ന്നു
മരമായ്‌ തണൽ വിരിച്ചു
ആ മരത്തിനും  നിറം ചുവപ്പായിരുന്നു
ജീവ രക്തം ചാലിച്ചൊരു ചുവപ്പ്..
പിൻ വഴികളിൽ കൊടി പിടിച്ച
കൈകൾക്ക് സഖാവെന്ന പേരും വന്നു..
മരം പിന്നെയും വളര്ന്നു...
ജരകൾ എനിക്കും ...
ഇന്നെന്റെ കൊടികല്ക്ക് നിറം കുറഞ്ഞുവോ?

Sunday, 7 July 2013

തിരസ്കരിണി





മനസ്സിൽ ചിതറിയ ഓർമകളെ 
വാക്കുകളുടെ നൂലിൽ ചേർത്ത് 
കളഞ്ഞു പോയ സ്വപ്നങ്ങളുടെ 
കവിതയെ കണ്ടെത്തണം ...
മഴയുടെ  തണുപ്പിൽ  
കവിതയുടെ  ജീവനറിയണം ...
ഇനിയൊരിക്കലും  തിരിച്ചു കിട്ടാതാകുമ്പോൾ 
       ആണ് കവിതയെൻ സ്വപ്നമായത് ...



Monday, 25 March 2013

തുരുത്ത്



ചില നിമിഷങ്ങളെ നാമിനിയും 
മറക്കുവാൻ പഠിക്കേണ്ടിയിരിക്കുന്നു ..
എൻ  സ്വപ്ന ജാലകത്തിൽ 
ഒരു മഞ്ഞു വരയായ് 
നിന്നോർമകൾ ചിത്രങ്ങൾ 
വരക്കാറുണ്ട്  ഇപ്പോഴും ...
കൈ  കോർത്ത്നടന്നൊരാ 
പാതയോരങ്ങളിലെ  വാക മരങ്ങൾ 
പിന്നെയും പൂത്തിരുന്നു
നിന്റെ ഗന്ധം നിറഞ്ഞൊരു ഉടലിൽ 
നീറുന്നൊരു  മനമുള്ളത് നീ മറന്നുവോ...
മനസങ്ങനെ ആണ് ...
ഓർമകളുടെ  തെളിവെളിച്ചത്തെ 
മറവിയുടെ ഗുഹയിൽ 
ഒളിപ്പിക്കുവാനെളുപ്പം ..
എങ്കിലും  മറക്കുവാൻ 
നിനച്ചൊരു സ്വപ്നങ്ങളെ 
കൂർത്ത മുല്ലുകളാൽ കോർത്ത് 
ഹൃദയത്തിൽ  കൊരുത്തിടും..
ഇരുൾ വീണ മുറികളിൽ 
കനൽ കോരി വിതറി 
അതിലൊരു പട്ടു മെത്ത വിരിച്ചെന്റെ 
മനസിന്റെ വ്യഥകൾ മറന്നിടാം ...
കുറച്ചേറെ  മൗനമായി ഇരുന്നിടാം 
മൌനത്തിൽ അലിഞ്ഞിടാം 



ഇവിടെ വരെ


നിന്റെ മുഖ ചിത്രങ്ങൾ 
പകർത്തിയ  എൻ 
മനസിൻ ചുവരുകളിൽ 
 ഇനി  മറവിയുടെ
മാറാല കൊണ്ടെനിക്ക് 
നിന് മുഖം മായ്ക്കേണം ....
പിന്നീടതിലൊരു  മഴ വീണ് 
നനഞ്ഞൊരു  പുതു ജീവന്റെ 
വിത്ത് പാകി 
അതിലെൻ മരണത്തെ 
മറന്ന് ഇടണം ..
മൌനത്തിൽ ഉറഞ്ഞിടുന്ന 
വാക്കുകളിലെൻ 
വ്യഥകൾ  അറിയാതെ 
മായുന്നുവോ...
ഒരു നിമിഷം .....
ഒരു കർക്കിടക  മഴ പോൽ 
ആർത്തലച്ചു പെയ്തു തോർന്നു 
എങ്ങോ ഒഴുകി മറയുവാൻ 
ഏതു നിമിഷം  ബാക്കി ...



Monday, 18 February 2013

വ്യഭിചാരം/കഥയെഴുത്ത്/കവിതയെഴുത്ത്/തോന്യവാസം

"में हू  ना .."
"ഒരു മാതിരി ഊളന്‍ qstn   ചോദിക്കല്ലേ...... i am really desp... broken insyd... "


പൊഴിയുവാന്‍  കൊതിച്ചില ത്തുമ്പിലെ  മഴത്തുള്ളിയും 
പിരിയുവാന്കഴിയതൊരാ യിലത്തുമ്പും ...


അങ്ങനെ ഉള്ള അവസരങ്ങളില്ഏറ്റവും നല്ലത്  facebuk -ല്‍  വ്യഭിചരിക്കാന്പോവുകയാണ്.. ആരും അറിയാത്ത  വ്യഭിചാരം.. ഒരു  profyl il നിന്നും അടുത്തതിലേക്ക്..
ഒരു തരം new gnrn വ്യഭിചാരം...new gnrn  എന്ന് പേരിട്ടാല്പിന്നെ  എന്തും ചെയ്യാം..new gnrn കഥയാവാം   new gnrn കവിതയവാം... അവനവാനത്മ  സുഖത്തിനായി എന്തും എഴുതാം .. ആര്ക്കും ഒന്നും മന്സിലവരുതെന്നെ ഉള്ളു...

"നിന്റെ പ്രണയം പൂത്ത്  തളിര്ക്കട്ടെ 
നീ ഒരു വല്ലിയായി  എന്നില്പൂത്തുലയട്ടെ..
ഒരു മഴച്ചാറ്റലില്‌  ഞാന്നിന്ചുണ്ടുകള്
തന്മധുരം നുണ ഞ്ഞിടട്ടെ ...
ഒടുവിലൊരു ചെറു കാറ്റില്‍ 
നിന്പ്രനയ്ത്തിനിലകള്‍  കൊഴിഞ്ഞു നീ 
ഒരു കുഴിമാടം  തീര്കട്ടെ ...."


Monday, 7 January 2013

ശീര്‍ഷകം

കനലൂതി  കരിയായി അതിലെന്‍ 
ആത്മാവ്  മൂടി ചാരമായ് വിണ്ണി ലൂതി 
പടര്തിയിടാം ...
ഒരു മരണകുറി പ്പായി അതിലെന്‍ ജീവനും 
അലിഞ്ഞിടട്ടെ..
കരഞ്ഞു തീര്‍ന്നൊരു തുള്ളികളിനിയും
 വരുവാന്‍ മടിക്കും.....
ഒരു താളില്‍ തീര്‍ന്നൊരു നഷ്ടബോധം...!